പ്രവാസിയെ കുവൈതിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത് സിറ്റി: (www.kvartha.com 15.11.2021) പ്രവാസി യുവാവിനെ കുവൈതിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യക്കാരനായ യുവാവിനെ ജോലിക്ക് എത്തേണ്ട സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്.
ഫോണ്‍ വിളിച്ചിട്ട് മറുപടിയില്ലാതായതോടെയാണ് സുഹൃത്ത് അന്വേഷിച്ച് താമസസ്ഥലത്തെത്തിയത്. എന്നാല്‍ ഇയാള്‍ എത്തുമ്പോള്‍ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷന്‍സ് റൂമില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാദ് അല്‍ അബ്ദുല്ല ഏരിയയിലായിരുന്നു സംഭവം.
മരണ കാരണം കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
Powered by Info News For You

Comments
Post a Comment