ഗാര്‍ഹിക പീഡനത്തിനിരയായെന്ന പരാതി നല്‍കിയതിന് പിന്നാലെ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി:  (www.kvartha.com 23.11.2021) ഗാര്‍ഹിക പീഡനത്തിനിരയായെന്ന പരാതി നല്‍കിയതിന് പിന്നാലെ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ എടയപ്പുറം സ്വദേശി മോഫിയ പര്‍വീണ്‍ (23) ആണ് മരിച്ചത്. സമീപത്തുനിന്നും കണ്ടെത്തിയ കുറിപ്പില്‍ മോഫിയയുടെ ഭര്‍ത്താവ്, അയാളുടെ മാതാപിതാക്കള്‍, സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെ പരാമര്‍ശമുള്ളതായി ബന്ധുക്കള്‍ പറയുന്നു.

Woman found dead in house, Kochi, News, Dead Body, Woman, Police, Letter, Allegation, Kerala, Local News

തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയായ മോഫിയ ഫെയ്‌സ്ബുകിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്. ഇതിനിടെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്നുകാട്ടി മോഫിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആലുവ പൊലീസ് കഴിഞ്ഞദിവസം ഇവരെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.

സംസാരത്തിനിടെ വാക്കുതര്‍കമുണ്ടാവുകയും ക്ഷുഭിതയായ മോഫിയ ഭര്‍ത്താവിന്റെ മുഖത്തടിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ യുവതിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം, സ്റ്റേഷനില്‍വച്ച് വാക്കുതര്‍കത്തിനിടെ മോഫിയ ഭര്‍ത്താവിന്റെ മുഖത്തടിച്ചെന്നും ഇത്തരം കാര്യങ്ങള്‍ പാടില്ലെന്നു പറയുക മാത്രമാണുണ്ടായതെന്നും പൊലീസ് പറയുന്നു.

Keywords: Woman found dead in house, Kochi, News, Dead Body, Woman, Police, Letter, Allegation, Kerala, Local News.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?