ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദം; തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: (www.kvartha.com 12.11.2021) ബംഗാൾ ഉൾക്കടലിൽ തെക്കന്‍ ആന്‍ഡമാന്‍ തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട് തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് സംസ്ഥാനത്ത് ഈ മാസം 15 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം വടക്കന്‍ തമിഴ്‌നാട് തീരത്തുകൂടി കരയില്‍ പ്രവേശിച്ചു. കഴിഞ്ഞ ആറു മണിക്കൂറായി 10 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച തീവ്ര ന്യൂനമര്‍ദം ചെന്നൈ തീരത്ത് നിന്ന് ഏകദേശം 40 കിലോമീറ്റര്‍ തെക്ക് - തെക്കുകിഴക്കു മാറി സ്ഥിതി ചെയുന്നു. തുടര്‍ന്നു പടിഞ്ഞാറു- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു വെള്ളിയാഴ്ച ശക്തി ക്ഷയിച്ചു ന്യുനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലും യെലോ അലേര്‍ട്ട് നിലവിലുണ്ട്.
Powered by Info News For You

Keywords: News, Kerala, Thiruvananthapuram, Rain, Bangal, Sea, Trending, Top-Headlines, Depression, Alerts, State, Ernakulam, Palakkad, Idukki, Malappuram, New depression in Bay of Bengal; chance for heavy rains till Monday.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment