വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍

തൃശൂര്‍: (www.kvartha.com 18.11.2021) മണ്ണുത്തി മുടിക്കോട് വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍. ചാത്തംകുളം സ്വദേശി നഫീസയാണ് മരിച്ചത്. ചാത്തംകുളത്ത് മകന്‍ അക്ബര്‍ അലിക്കൊപ്പം താമസിച്ചിരുന്ന നഫീസയെ ചൊവ്വാഴ്ച ഉച്ചയോടെ കാണാതായിരുന്നു. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

സംഭവത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പീച്ചി പൊലീസും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് നഫീസയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കല്ലു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടതെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

Thrissur, News, Kerala, Death, Found Dead, Police, Well, Elderly woman found dead in well

മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബന്ധുക്കളുടെ പരാതിയില്‍ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ടെം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Keywords: Thrissur, News, Kerala, Death, Found Dead, Police, Well, Elderly woman found dead in well


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?