നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തെന്നിവീണ യുവതിയെ രക്ഷപ്പെടുത്തി റെയില്‍വെ ജീവനക്കാരി, വീഡിയോ
മുംബൈ: (www.kvartha.com 23.11.2021) നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെവീണ യുവതിക്ക് രക്ഷകയായി റെയില്‍വെ ജീവനക്കാരി. റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ സപ്ന ഗോല്‍കറുടെ സന്ദര്‍ഭോചിതമായ ഇടപെടലല്‍ പ്രശംസ നേടുകയാണ്. ഞായറാഴ്ച രാത്രി ബൈകുള സ്‌റ്റേഷനിലായിരുന്നു സംഭവം.
ട്രയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ നിലതെറ്റി വീഴുകയായിരുന്നു. ബോഗിയുടെ പടിയിലേക്ക് വീണ യുവതിയുമായി ട്രെയിന്‍ നീങ്ങുന്നത് കണ്ട് ഓടിയെത്തിയ ഗോല്‍കര്‍ അവരെ രക്ഷപെടുത്തി. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് ഗോല്‍കര്‍ സമാനമായ സാഹചര്യത്തില്‍ യാത്രക്കാരെ നിന്ന് രക്ഷപെടുത്തിയത്.
കഴിഞ്ഞ മാസം സന്ദേസ്റ്റ് സ്‌റ്റേഷനില്‍വച്ചാണ് 50കാരിയുടെ ജീവന്‍ രക്ഷിച്ചത്. ലോകല്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ 40 കാരി പിന്നീട് എഴുന്നേറ്റ് നില്‍ക്കുന്നത് സെന്‍ട്രല്‍ റെയില്‍വേ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ കാണാം. യുവതിക്ക് നിസാര പരിക്കുകള്‍ മാത്രമാണുള്ളത്
വീഡിയോ ട്വിറ്റെറില്‍ പങ്കുവെച്ച റെയില്‍വേ മന്ത്രാലയം ജീവനക്കാരിയെ അഭിനന്ദിച്ചു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയാല്‍ കയറാന്‍ ശ്രമിക്കരുതെന്നും അത് അപകടമുണ്ടാക്കുമെന്നും പോസ്റ്റില്‍ റെയില്‍വെ ഓര്‍മിപ്പിച്ചു.
Keywords: News, National, India, Mumbai, Railway, Railway Track, Help, Video, Social Media, On cam: Female RPF constable saves woman who slips from moving train at Byculla station in Mumbaiभायखला रेलवे स्टेशन PF-01 पर एक 40 वर्ष महिला करीबन 20:03 बजे चलती लोकल ट्रेन में चढने का प्रयास करते समय संतुलन बिगङने के कारण चलती लोकल से गिरते समय स्टेशन पर तैनात ऑन डियुटी महिला आरक्षक सपना गोलकर द्वारा उक्त महिला यात्री की जान बजाकर सराहनीय कार्य किया गया । @RailMinIndia pic.twitter.com/EqX2vMUu0A
— Central Railway (@Central_Railway) November 21, 2021
Powered by Info News For You

Comments
Post a Comment