ഈ വര്‍ഷത്തെ ബുകെര്‍ പുരസ്‌കാരം 'ദ പ്രോമിസി'ന് ദക്ഷിണാഫ്രികന്‍ സാഹിത്യകാരന്‍ ഡേമന്‍ ഗാല്‍ഗട് നേടി
ലന്‍ഡന്‍: (www.kvartha.com 04.11.2021) 2021 ലെ ബുകെര്‍ പുരസ്‌കാരം ദക്ഷിണാഫ്രികന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡേമന്‍ ഗാല്‍ഗട്(57) അര്‍ഹനായി. 'ദ് പ്രോമിസ്' എന്ന നോവലിനാണ് പുരസ്‌കാരം. പുരസ്‌കാര വാര്‍ത്തകേട്ട് ഞെട്ടിയെന്നായിരുന്നു ഗാല്‍ഗടിന്റെ ആദ്യ പ്രതികരണം.
50,000 പൗന്‍ഡാണ് (49 ലക്ഷം രൂപ) സമ്മാനത്തുക. ശ്രീലങ്കന്‍ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉള്‍പെടെ അഞ്ചുപേരെ പിന്തള്ളിയാണ് ഗാല്‍ഗട് പുരസ്‌കാരത്തിന് അര്‍ഹനായത്. ഒരു വെള്ളക്കാരന്റെ കുടുംബത്തിലൂടെ ദക്ഷിണാഫ്രികയുടെ ഇരുള്‍ നിറഞ്ഞ വര്‍ണവിവേചനത്തിന്റെ ചരിത്രമാണ് വാക്കുകളിലൂടെ ഡേമന്‍ ആവിഷ്‌കരിച്ചത്.
ഇത് മൂന്നാമത്തെ തവണയാണ് ഗാല്‍ഗട് ബുകെര്‍ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ഇടംനേടുന്നത്. 2003ല്‍ 'ഭദ ഗുഡ് ഡോക്ടര്‍', 2010ല്‍ 'ഭഇന്‍ എ സ്ട്രേഞ്ച് റൂം' എന്നിവ പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഉള്‍പെട്ടിരുന്നു.
Powered by Info News For You

Comments
Post a Comment