റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു
അഞ്ചല്‍: (www.kvartha.com 12.11.2021) റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു. കോട്ടുക്കല്‍ സ്വദേശി അജിത്തിന്റെ കാറാണ് കത്തി നശിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ അഞ്ചല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ജങ്ഷനില്‍ എസ് ബി ഐക്ക് സമീപമാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം അജിത്തും കുടുംബവും സമീപത്തെ തുണിക്കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ അഞ്ചല്‍ എസ്എച്ഒ കെ ജി ഗോപകുമാര്‍, എസ് ഐ ജ്യോതിസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണക്കുകയും വാഹന നിയന്ത്രണവും ഏര്‍പെടുത്തി. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. അതേസമയം തീ പിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അഞ്ചല്‍ പൊലീസ് കേസെടുത്തു.
Keywords: News, Kerala, Car, Vehicles, Fire, Police, Case, Car parked on the road caught fire
Powered by Info News For You

Comments
Post a Comment