സ്വീഡനിലെ ആദ്യ വനിതാ പ്രധാനമന്ത്രി സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്ക് ശേഷം രാജിവച്ചു, സംഭവം ഇങ്ങനെ


കോപന്‍ഹേഗന്‍: (www.kvartha.com 25.11.2021) സ്വീഡനിലെ ആദ്യ വനിതാ പ്രധാനമന്ത്രി സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്ക് ശേഷം രാജിവച്ചു. സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ധനമന്ത്രി മഗ്ദലെന ആന്‍ഡേഴ്‌സന്‍(54) ആണ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മണിക്കൂറുകള്‍ക്കകം രാജിവച്ചത്. ധനബില്‍ പരാജയപ്പെട്ടതും നേരത്തേ സഖ്യം ഉറപ്പിച്ചിരുന്ന ഗ്രീന്‍ പാര്‍ടി പിന്തുണ പിന്‍വലിച്ചതുമാണ് രാജിക്കു കാരണമായത്. 

News, World, International, Prime Minister, Resignation, Politics, Political party, Sweden's first female PM resigns hours after appointment


പെന്‍ഷന്‍ വര്‍ധനയുമായി ബന്ധപ്പെട്ട് ഇടതു പാര്‍ടിയുമായി അവസാനനിമിഷം രാഷ്ട്രീയ ധാരണയുണ്ടാക്കിയാണ് 349 അംഗ പാര്‍ലമെന്റില്‍ മഗ്ദലെന 117 പേരുടെ വോട് നേടിയത്. 174 പേര്‍ എതിര്‍ത്ത് വോടുചെയ്തു. എന്നാല്‍, നാമനിര്‍ദേശം തള്ളാന്‍ കുറഞ്ഞത് 175 എതിര്‍വോട് വേണം. 

ഇതോടെ സ്വീഡനില്‍ സമ്പൂര്‍ണ വോടവകാശത്തിന്റെ ശതാബ്ദി വേളയില്‍ വനിതാ പ്രധാനമന്ത്രി എന്ന ആഹ്ലാദമാണ് നിമിഷായുസായിലൊടുങ്ങിയത്. മുന്‍ നീന്തല്‍ ചാംപ്യനായ മഗ്ദലെന 1996 ല്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായാണ് രാഷ്ട്രീയ മുഖ്യധാരയിലെത്തിയത്.

Keywords: News, World, International, Prime Minister, Resignation, Politics, Political party, Sweden's first female PM resigns hours after appointment

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?