സ്‌കൂളില്‍ മോഷണം നടത്തിയെന്ന് സംശയിക്കുന്ന യുവാവിനെ പിടികൂടാനെത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍; തലയില്‍ മണ്ണെണ്ണ ഒഴിച്ച് മാതാവും വല്യമ്മയും ആത്മഹത്യാശ്രമം നടത്തിയതായി പൊലീസ്; കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് വീട്ടുകാര്‍ക്കെതിരെ കേസ്


എരുമേലി: (www.kvartha.com 02.11.2021) മോഷണക്കേസില്‍ കുറ്റാരോപിതനായ യുവാവിനെ പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ വീട്ടുകാര്‍ ആത്മഹത്യാശ്രമം നടത്തിയതായി പൊലീസ്. സ്‌കൂളില്‍ മോഷണം നടത്തിയെന്ന് സംശയിക്കുന്ന യുവാവിനെ പിടികൂടാന്‍ പൊലീസ് എത്തിയപ്പോഴാണ് അമ്മയും വല്യമ്മയും തലയില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് വീട്ടുകാര്‍ക്കെതിരെ കേസെടുത്തു.

News, Kerala, State, Suicide Attempt, Police, Case, Accused, Crime, Theft, Family, Family members attempt suicide when police arrive to arrest a young man accused of theft, case


എരുമേലി ചരളയില്‍ തിങ്കളാഴ്ചയാണ് സംഭവം. ചരള വാവര്‍ മെമോറിയല്‍ സ്‌കൂളില്‍ കഴിഞ്ഞ ആഴ്ച മോഷണം നടന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് എസ്‌ഐയും വനിതാ പൊലീസും ഉള്‍പെടുന്ന സംഘം യുവാവിന്റെ വീട്ടിലെത്തിയത്. വാവര്‍ സ്‌കൂളില്‍ നിന്നു 10,000 രൂപയാണു നഷ്ടപ്പെട്ടത്. എന്നാല്‍ 18 വയസുള്ള മകനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി തടഞ്ഞതായി പൊലീസ് പറയുന്നു. ഇതോടെ പൊലീസ് പിന്‍വാങ്ങി. യുവാവിനെ കണ്ടെത്താനുമായില്ല. 

Keywords: News, Kerala, State, Suicide Attempt, Police, Case, Accused, Crime, Theft, Family, Family members attempt suicide when police arrive to arrest a young man accused of theft, case 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?