മുല്ലപ്പെരിയാർ: കേരള സർകാർ നിലപാടിനെതിരെ തമിഴ് നാട്ടിൽ സമരപരമ്പരകളുമായി വിവിധസംഘടനകൾ; 999 വർഷത്തെ പാട്ടത്തിനെടുത്ത തമിഴ് നാടിന് മാത്രമേ റിസർവയോറിലെ മരം മുറിക്കാൻ അനുമതിയുള്ളൂവെന്ന് ബി ആർ പാണ്ഡ്യൻ

അജോ കുറ്റിക്കൻ

കമ്പം: (www.kvartha.com 12.11.2021) മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരള സംസ്ഥാന സർകാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് സമരപരമ്പരകളുമായി വിവിധസംഘടനകൾ രംഗത്ത്. മുഖ്യ പ്രതിപക്ഷമായ എ ഐ ഡി എം കെ സമരം സംഘടിപ്പിച്ചതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികൾക്ക് പുറമെ കർഷക സംഘടനകളും പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 

  
Tamilnadu, Mullaperiyar, News, Top-Headlines, Kerala, Idukki, Government, AIADMK, Political Party, Leaders, Supreme Court, Mullaperiyar: Various organizations in Tamil Nadu with protests against Kerala.


മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തി ബേബി ഡാം  ബലപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന കേരള സർകാർ നിലപാടിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സംഘം ഗൂഡല്ലൂരിൽ ധർണ നടത്തി. പിന്നീട്  തമിഴ്‌നാട്-കേരള അതിർത്തിയായ കുമളിയിലേക്ക് മാർച് നടത്താനും ശ്രമം നടന്നു. മാർച് നടത്താൻ ശ്രമിച്ച കർഷകരെ  തേനി ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ  നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു നീക്കി.  

കേരളത്തിലെ ജലസേചന മന്ത്രി റോഷി അഗസ്റ്റിനും റവന്യൂ മന്ത്രി കെ രാജനും സുപ്രീം കോടതിയെ അവഹേളിക്കുകയും ഭരണഘടനാ ലംഘനവും ഉഭയകക്ഷി ബന്ധം തകർക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് സംയുക്ത കർഷക സംഘം ചെയർമാൻ ബി ആർ പാണ്ഡ്യൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ 2018ൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള പ്രോജക്ട് റിപോർട് തയ്യാറാക്കാൻ കേന്ദ്രസർകാർ കേരളത്തിന് അനുമതി നൽകിയത് അപലപനീയമാണ്. ഇത് ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

'മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്നം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നമാണ്. സുപ്രീം കോടതി വിധി അംഗീകരിക്കാൻ കേരള സർകാർ വിസമ്മതിക്കുകയാണ്. സിനിമാ താരങ്ങളും കേരളത്തിലെ രാഷ്ട്രീയക്കാരും അണക്കെട്ടിന്റെ റിസർവോയർ പ്രദേശങ്ങളിൽ ആഡംബര ഹോടെലുകൾ നിർമിച്ചിട്ടുണ്ട്. അണക്കെട്ടിൽ 136 അടിക്ക് മുകളിൽ വെള്ളം എത്തിയാൽ  ആഡംബര ഹോടെലുകൾ വെള്ളത്തിനടിയിലാകും. അതിനാലാണ് വ്യാജ പ്രചാരാണങ്ങളുമായി അവർ രംഗത്ത് വരുന്നത്.      

അണക്കെട്ടിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത നടൻ പൃഥ്വിരാജിനെ അറസ്റ്റ് ചെയ്യണം. അണക്കെട്ടിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമാക്കണം. ഡാം റിസർവോയർ പ്രദേശത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം. 999 വർഷത്തെ പാട്ടത്തിനെടുത്ത തമിഴ് നാടിന് മാത്രമേ റിസർവയോറിലെ മരം മുറിക്കാൻ അനുമതിയുള്ളൂ. കേരള സർകാരിനോട് അനുമതി ചോദിക്കുന്നത് തെറ്റാണ്. 

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുന്നതിന് ബേബി ഡാം ബലപ്പെടുത്താൻ കേന്ദ്ര ജലവിഭവ അതോറിറ്റി തയ്യാറാകണം. ബേബി ഡാം ബലപ്പെടുത്തുന്നതിന് തടസമായി നിൽക്കുന്ന മരങ്ങൾ നീക്കാൻ തമിഴ്നാട് സർകാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ട് സംരക്ഷിക്കാൻ തമിഴ്നാട് സർകാർ കർഷകർക്കൊപ്പം പ്രവർത്തിക്കണം' - പാണ്ഡ്യൻ പറഞ്ഞു.

തമിഴ്നാട്, പുതുച്ചേരി ബാർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ എം മുത്തുരാമലിംഗം,തമിഴ്‌നാട് ചേംബർ ഓഫ് കൊമേഴ്‌സ് തേനി ജില്ലാ പ്രസിഡന്റ് സെൽവകുമാർ, പ്രകൃതി കർഷക അസോസിയേഷൻ പ്രസിഡന്റ് സെന്തിൽകുമാർ, ഗൂഡല്ലൂർ ഫാർമേഴ്‌സ് അസോസിയേഷൻ സെങ്കുട്ടുവൻ, 18-ാം കനാൽ കർഷക സംഘം പ്രസിഡന്റ് രാമരാജ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. കർഷക പ്രതിഷേധത്തെ തുടർന്ന് ഗൂഡല്ലൂരിൽ രണ്ട് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.


Keywords: Tamilnadu, Mullaperiyar, News, Top-Headlines, Kerala, Idukki, Government, AIADMK, Political Party, Leaders, Supreme Court, Mullaperiyar: Various organizations in Tamil Nadu with protests against Kerala.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?