96 രാജ്യങ്ങൾ ഇൻഡ്യയുടെ കോവിഡ് വാക്‌സിനേഷൻ സെർടിഫികറ്റുകൾ അംഗീകരിച്ചുവെന്ന് കേന്ദ്ര സർകാർ
ന്യൂഡെൽഹി: (www.kvartha.com 10.11.2021) 96 രാജ്യങ്ങൾ ഇൻഡ്യയുമായി കോവിഡ് വാക്‌സിനേഷൻ സെർടിഫികറ്റുകളുടെ പരസ്പര അംഗീകാരത്തിന് സമ്മതിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇൻഡ്യയുടെ കോവിഡ് വാക്‌സിനേഷൻ സെർടിഫികറ്റ് ഉപയോഗിച്ച് ഇനി ഈ രാജ്യങ്ങളിലെല്ലാം യാത്ര ചെയ്യാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
'ലോകാരോഗ്യ സംഘടന കോവിഷീൽഡിനും കോവാക്സിനും അംഗീകാരം നൽകിയിട്ടുണ്ട്. എട്ട് വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകാരം നൽകിയത്. ഇതിൽ രണ്ടെണ്ണവും ഇൻഡ്യയിൽ നിന്നുള്ളവയാണ്. വാക്‌സിൻ സെർടിഫികറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിന് ഇൻഡ്യയുമായി 96 രാജ്യങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് ഇൻഡ്യയിലേക്ക് വരുന്നവർക്ക് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ അനുവദിക്കും.'- ആരോഗ്യ മന്ത്രി പറഞ്ഞു.
കാനഡ, യു എസ്, ഓസ്ട്രേലിയ, സ്പെയിൻ, യു കെ, ഫ്രാൻസ്, ജർമനി, ബെൽജിയം, റഷ്യ, സ്വിറ്റ്സർലൻഡ് തുടങ്ങി വിവിധ രാജ്യങ്ങൾ ഇൻഡ്യയിൽ നിർമിക്കുന്ന വാക്സിനുകളെ അംഗീകരിച്ചിട്ടുണ്ട്. കോവിഷീൽഡ് വാക്‌സിൻ, ലോകാരോഗ്യ സംഘടന അംഗീകരിച്ച മറ്റ് വാക്‌സിനുകൾ എന്നിവ സ്വീകരിച്ചവർക്ക് വിദ്യാഭ്യാസം, ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ സെർടിഫികറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവും. കോവിന്‍ പോര്‍ടലില്‍ നിന്നും സെർടിഫികറ്റ് ഡൗൺലോഡ് ചെയ്‌ത് യാത്രയ്‌ക്ക് ഉപയോഗിക്കാമെന്നും 96 രാജ്യങ്ങളുടെയും പട്ടിക കോവിന്‍ പോര്‍ടലില്‍ കാണാനാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് 109 കോടിയിലധികം ഡോസ് കോവിഡ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തത്. 'ഹർ ഗർ ദസ്തക്' എന്ന പേരിലുള്ള മെഗാവാക്സിനേഷൻ കാമ്പയിനിന്‍റെ ഭാഗമായി ആരോഗ്യപ്രവർത്തകർ ഓരോ വീട്ടിലുമെത്തി വാക്‌സിൻ നൽകും. ഇൻഡ്യയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വിദേശകാര്യമന്ത്രാലയാവും ആരോഗ്യമന്ത്രാലയവും ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Powered by Info News For You

Keywords: News, New Delhi, Delhi, Vaccine, Country, Minister, COVID-
< !- START disable copy paste -->
19, USA, America, Australia, Spain, France, UK, Germany, Russia, India, World, National, 96 countries have approved India's Covid Vaccination Certificates, says Central Health Minister.
Powered by Info News For You
Comments
Post a Comment