'മരക്കഷണങ്ങളും, ഗ്യാസ് സിലിന്‍ഡെറില്‍ ഉപയോഗിക്കുന്ന ഹോസും ഉപയോഗിച്ച് ക്രൂര മര്‍ദനം'; പിതാവ് 9 വയസുകാരനെ ഉപദ്രവിക്കുന്നതായി നാട്ടുകാരുടെ പരാതി, നിലത്തിട്ട് വലിച്ചിഴയ്ക്കുമെന്ന് കുട്ടിയുടെ മൊഴി
കൊല്ലം: (www.kvartha.com 10.11.2021) പിതാവ് ഒന്‍പത് വയസുകാരനെ ക്രൂരമായി മര്‍ദിക്കുന്നതായി നാട്ടുകാരുടെ പരാതി. കുളത്തൂപ്പുഴയിലാണ് സംഭവം. വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മര്‍ദിക്കുന്നത് പതിവായതോടെയാണ് പിതാവിനെതിരെ നാട്ടുകാര്‍ പൊലീസില്‍
പരാതി നല്‍കിയത്.
പരാതി നല്‍കിയത്.
കുളത്തൂപ്പുഴ റോക് വുഡ് കടവ് പുറമ്പോക്കിലാണ് ബൈജു രണ്ടു മക്കളുമായി താമസിക്കുന്നത്. മര്‍ദനമേറ്റുളള കുട്ടിയുടെ കരച്ചില്‍ പതിവായതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ ബൈജുവിനെതിരെ പരാതി നല്‍കിയത്. ഒന്‍പതു വയസുളള കുട്ടിയുടെ ശരീരമാസകലം തല്ലുകൊണ്ട് മുറിഞ്ഞ പാടുകളുണ്ട്. ലഹരിക്കടിമയാണ് ബൈജുവെന്നും നാട്ടുകാര്‍ പറയുന്നു.
തന്നെ പിതാവ് മരക്കഷണങ്ങളും, ഗ്യാസ് സിലിന്‍ഡെറില്‍ ഉപയോഗിക്കുന്ന ഹോസുമെല്ലാം ഉപയോഗിച്ചാണ് മര്‍ദിക്കുന്നതെന്ന് കുട്ടി പറയുന്നു. പലപ്പോഴും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുമെന്നും കുട്ടി പറയുന്നു.
Powered by Info News For You

Comments
Post a Comment