കുറ്റിപ്പുറത്ത് മാതാവിനെയും 8 മാസം പ്രായമുള്ള കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: (www.kvartha.com 16.11.2021) കുറ്റിപ്പുറം ഐങ്കലത്ത് മാതാവിനെയും എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സുഹൈല നസ്‌റിന്‍ (19), ഫാത്തിമ ശഹ്‌റ (എട്ട് മാസം) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് സംഭവം. സമീപവാസികള്‍ അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ സുഹൈലയെ വിളിക്കാന്‍ മുറിയില്‍ ചെന്നത്.
എന്നാല്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീടിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ച് വാതില്‍ ചവിട്ടിത്തുറന്നു. ഇതോടെയാണ് തീകൊളുത്തി മരിച്ച നിലയില്‍ ഇരുവരെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഐങ്കലം വടക്കത്ത് വളപ്പില്‍ ദസ്ദസത്തിന്റെ ഭാര്യയായാണ് മരിച്ച ആനക്കര സ്വദേശി സുഹൈല. കുടുംബവഴക്ക് മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ മേല്‍നടപടിക്ക് ശേഷം പോസ്റ്റുമോര്‍ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Keywords: Malappuram, News, Kerala, Found Dead, Death, Death, Hospital, Woman, Baby, Mother and baby found dead in Kuttippuram
Powered by Info News For You

Comments
Post a Comment