ബസ് സ്റ്റാന്‍ഡിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം അതിഥി തൊഴിലാളിയുടെ മൃതദേഹം; 8 പേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: (www.kvartha.com 10.11.2021) ബസ് സ്റ്റാന്‍ഡിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ എട്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ബംഗാള്‍ മാള്‍ഡ ഹരിഷ്ചന്ദ്രപുര്‍ ബോറല്‍ ഗ്രാം സന്‍പൂര ഫനീന്ദ്രദാസിനെയാണ് (45) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ചൊവ്വാഴ്ച പുലര്‍ചെയാണ് സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ തലയില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. അതേസമയം അതിഥി തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞിട്ടില്ല. 

Pathanamthitta, News, Kerala, Death, Found Dead, Custody, Police, 8 in police custody for incident of man found dead

Keywords: Pathanamthitta, News, Kerala, Death, Found Dead, Custody, Police, 8 in police custody for incident of man found dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?