സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട്, 4 ജില്ലകളില്‍ യെലോ അലേര്‍ട്


തിരുവനന്തപുരം: (www.kvartha.com 03.11.2021) സംസ്ഥാനത്ത് ബുധനാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പായ ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ബുധനാഴ്ച ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ ബുധനാഴ്ച യെലോ അലേര്‍ടായിരിക്കും. 

ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദം നിലവില്‍ കന്യാകുമാരി തീരത്തോട് കൂടുതല്‍ അടുക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ അറിയിപ്പ്. ഇടിമിന്നലും ശക്തമായ കാറ്റും തുടരും. മീന്‍ പിടുത്തകാര്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം ഉണ്ട്.

News, Kerala, State, Thiruvananthapuram, Rain, Alerts, Warning, Trending, Low pressure: Orange alert in 8 districts of Kerala


ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ആറ് ഷടെറുകളില്‍ അഞ്ചെണ്ണം തമിഴ്‌നാട് അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതോടെയാണ് ഷടെര്‍ താഴ്ത്താന്‍ തമിഴ്‌നാട് തീരുമാനിച്ചത്. ശേഷിക്കുന്ന ഒരു ഷടെര്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. വൃഷ്ടി പ്രദേശത്ത് മഴ തുരുന്ന സാഹചര്യത്തില്‍ ഈ ഷടെര്‍ ഉടന്‍ അടയ്‌ക്കേണ്ടെന്നാണ് തമിഴ്‌നാട് തീരുമാനം. നിലവില്‍ 138.10 അടിയാണ് ജലനിരപ്പ്.

Keywords: News, Kerala, State, Thiruvananthapuram, Rain, Alerts, Warning, Trending, Low pressure: Orange alert in 8 districts of Kerala

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?