ജലനിരപ്പ് ഉയരുന്നു; ചെറുതോണിയും മൂഴിയാറും ഉള്‍പെടെ 7 ഡാമുകളില്‍ റെഡ് അലേര്‍ട്

ഇടുക്കി: (www.kvartha.com 15.11.2021) സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണിയും മൂഴിയാറും പെരിങ്ങല്‍ക്കുത്ത് ഉള്‍പെടെ ഏഴ് ഡാമുകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ജലസേചന അണക്കെട്ടുകളിലും റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.10 അടിയിലെത്തി. ജലനിരപ്പ് ഉയരുന്നത് സാവധാനം ആയതിനാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് കെ എസ് ഇ ബിയുടെ കണക്കു കൂട്ടല്‍. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.30 അടിയായി. 

Idukki, News, Kerala, Dam, Alerts, Rain, Cheruthoni, Moozhiyar, Red Alert on 7 dams including Cheruthoni and Moozhiyar

ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഇടുക്കി ഡാം ഞായറാഴ്ച തുറന്നിരുന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷടെറാണ് തുറന്നത്. 40 സെന്റിമീറ്റര്‍ ഉയരത്തിലാണ് ഡാം തുറന്നത്. 

Keywords: Idukki, News, Kerala, Dam, Alerts, Rain, Cheruthoni, Moozhiyar, Red Alert on 7 dams including Cheruthoni and Moozhiyar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?