സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് അതീവ ജാഗ്രത, 7 ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട്
തിരുവനന്തപുരം: (www.kvartha.com 14.11.2021) സംസ്ഥാനത്ത് ഞായറാഴ്ചയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഞായറാഴ്ചതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെലോ അലര്‍ടാണ്.
കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലേര്‍ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കനത്ത മഴമൂലം ശനിയാഴ്ച മണ്ണ് വീണ് മൂടി പാറശാല റെയില്‍വെ പാളത്തിലെ മണ്ണ് പൂര്‍ണ്ണമായും നീക്കാന്‍ കഴിഞ്ഞില്ല. ശക്തമായ മഴയില്‍ മണ്ണ് വീണ്ടും വീഴുകയാണ്.
നെയ്യാറ്റിന്‍കര ദേശീയപാതയിലെ മരുത്തൂര്‍പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്ക് ശേഷം ഞായറാഴ്ച ഗതാഗതം പുന:സ്ഥാപിക്കാനാണ് ശ്രമം നടത്തുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയായ ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തുപ്പുഴ മേഖലകളിലെ സ്‌കൂളുകള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലും മരങ്ങള്‍ വീണുള്ള അപകട സാധ്യതയും കണക്കിലെടുത്താണ് തീരുമാനം
Keywords: Thiruvananthapuram, News, Kerala, Rain, Alerts, School, Leave, Orange alert, Chance of heavy rain; Extreme vigilance in Thiruvananthapuram, Orange alert in 7 districts
Powered by Info News For You

Comments
Post a Comment