‘മിഥുന’ത്തിന് ശേഷം മോഹൻലാലും ഉർവശിയും വീണ്ടും ഒന്നിക്കുന്നു; തെന്നിന്ത്യൻ താരത്തിന് ഇത് 700-ാമത്തെ ചിത്രം

ചെന്നൈ: (www.kvartha.com 19.11.2021) മോഹൻലാലും ഉർവശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മിഥുന’ത്തിന് ശേഷം സംവിധായകൻ പ്രിയദർശനും തെന്നിന്ത്യൻ താരം ഉർവശിയും വീണ്ടും ഒന്നിക്കുന്നു. അടുത്ത തമിഴ് ചിത്രമായ അപ്പാതയ്ക്കായാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. പ്രിയദർശൻ തന്നെയാണ് ഫേസ്ബുകിലൂടെ ഇക്കാര്യം അറിയിച്ചത്.
                     
News, Tamilnadu, Chennai, Film, Cinema, Director, Mohanlal, Actor, Trending, Entertainment, Malayalam, Urvashi, Priyadarshan, Urvashi Priyadarshan team up for Appatha Tamil Movie.

1993-ൽ പുറത്തിറങ്ങിയ മിഥുനം സൂപെർ ഹിറ്റായിരുന്നു. ഉർവശിയുടെ 700-ാമത്തെ ചിത്രമാണ് അപ്പാത. കരിയറിൽ ഇടയ്ക്കിടെയുള്ള ഇടവേളകൾക്കിടയിലും, മലയാളം, തെലുങ്ക്, തമിഴ് സിനിമകളിൽ ഉർവശി അവിസ്മരണീയമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.

മോഹൻലാൽ, പ്രണവ് മോഹൻലാൽ, സുഹാസിനി, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങിയവർ അഭിനയിക്കുന്ന പ്രിയദർശന്റെ ഏറ്റവും പുതിയ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?