70 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; ദാഹിച്ചപ്പോള്‍ അനുവാദമില്ലാതെ വെള്ളം കുടിച്ചതിന് പിതാവിനെ രണ്ടുപേര്‍ ചേര്‍ന്ന് തല്ലിക്കൊന്നതാണെന്ന് മകന്‍


ബീഹാര്‍: (www.kvartha.com 07.11.2021) വൈശാലിയില്‍ 70 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ദാഹിച്ചപ്പോള്‍ അനുവാദമില്ലാതെ വെള്ളം കുടിച്ചതിന് പിതാവിനെ രണ്ടുപേര്‍ ചേര്‍ന്ന് തല്ലിക്കൊന്നതാണെന്ന് മകന്‍. വൈശാലി ജില്ലയിലെ സലേംപൂര്‍ ഗ്രാമത്തിലാണ് സംഭവം. ടാപില്‍ നിന്നും ചോദിക്കാതെ ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് വെള്ളമെടുത്തെന്നാരോപിച്ചാണ് പിതാവിനെ മര്‍ദിച്ചെന്ന് മകന്‍ രമേഷ് സൈനി പരാതിയില്‍ പറയുന്നു.

News, National, India, Bihar, Crime, Killed, Son, Police, Water, Complaint, 70-year-old man killed in Bihar Vaishali


'എന്റെ അച്ഛന്‍ കന്നുകാലികള്‍ക്ക് പുല്ല് പറിക്കാനായി പോയിരുന്നു. ഇതിനിടെ ദാഹം തോന്നിയ അദ്ദേഹം അവിടത്തെ ഒരു ടാപില്‍ നിന്നും വെള്ളംകുടിച്ചു. അനുവാദമില്ലാതെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് അച്ഛനും മകനും ചേര്‍ന്ന് എന്റെ പിതാവിനെ മര്‍ദിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് അവരുമായി മുന്‍ വൈരാഗ്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല' -മരിച്ചയാളുടെ മകന്‍ രമേഷ് സൈനി എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.    

'ഒരേ ജാതിക്കാരായ ചിലര്‍ എഴുപതുകാരനെ മര്‍ദിച്ചെന്നും നവംബര്‍ ആറിന് പുലര്‍ചെ അദ്ദേഹം മരിച്ചെന്നും സബ് ഡിവിഷനല്‍ പൊലീസ് ഓഫീസെര്‍ രാഘവ് ദയാല്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.  

Keywords: News, National, India, Bihar, Crime, Killed, Son, Police, Water, Complaint, 70-year-old man killed in Bihar Vaishali

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?