വളാഞ്ചേരിയല്‍ സിലിന്‍ഡെറിന് തീപിടിച്ച് അപകടം; 6 പേര്‍ക്ക് പൊള്ളലേറ്റു

വളാഞ്ചേരി: (www.kvartha.com 09.11.2021) സിലിന്‍ഡെറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് പൊള്ളലേറ്റു. കിഴക്കേകര റോഡില്‍ വാടക കെട്ടിടത്തിലാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്. കൊല്‍കത മുര്‍ശിദാബാദ് സ്വദേശികളായ ശെന്തു ശൈക്ക് (30), മശീദുല്‍ ശൈക്ക്, ശഹീല്‍ (27), ഈറാന്‍ (48), വീര്‍വല്‍ അസ്ലം (30), ഗോപ്രോകുല്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്.  

തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികള്‍ ഒന്നിച്ചു താമസിക്കുന്ന ക്യാമ്പിലാണ് അപകടം. അപകടം നടന്നയുടനെ പരിക്കേറ്റവരെ നാട്ടുകാര്‍ വളാഞ്ചേരി സി എച്ച് ആശുപത്രിയിലും നടക്കാവില്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍  കോഴിക്കോട് മെഡികല്‍ കോളജിലേക്ക് മാറ്റി.

News, Kerala, Accident, Injured, Medical College, 6 people injured after LPG spill fire in Malappuram

Keywords: News, Kerala, Accident, Injured, Medical College, 6 people injured after LPG spill fire in Malappuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?