ടിപെർ ലോറി ഇടിച്ച് കാർ തലകീഴായി മറിഞ്ഞു; കുട്ടികൾ അടക്കം 6 പേർക്ക് പരിക്ക്

കുമ്പള: (www.kasargodvartha.com 23.11.2021) ടിപെർ ലോറി ഇടിച്ച് കാർ തലകീഴായി മറിഞ്ഞു. കുട്ടികൾ അടക്കം ആറ് പേർക്ക് പരിക്കേറ്റു. ബന്തിയോട് സ്വദേശികളായ മുഹമ്മദ് ശരീഫ് (32), സാനിയ (25), ആഇശ (55), ഇസാൻ (നാല്), ശസിൻ (നാല്), ലാസിൻ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരു കാറിലും ടിപെർ ലോറി ഇടിച്ചെങ്കിലും ആർക്കും പരിക്കില്ല.

Kerala, Top-Headlines, News, Kasaragod, Kumbala, Accident, Tipper lorry, Car-Accident, Bridge, Hospital, Injured, Tipper lorry collided and car overturned.


തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കുമ്പള പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. പൂഴിയുമായി വന്ന ടിപെർ ലോറി ബൊലാനോ, ഫോർച്യൂനർ കാറുകളിൽ ഇടിക്കുകയായിരുന്നു. ബൊലാനോ കാർ ആണ് തലകീഴായി മറിഞ്ഞത്.

പരിക്കേറ്റവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഇശയെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kerala, Top-Headlines, News, Kasaragod, Kumbala, Accident, Tipper lorry, Car-Accident, Bridge, Hospital, Injured, Tipper lorry collided and car overturned.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?