എര്‍ത് കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു

തൃശൂര്‍: (www.kvartha.com 12.11.2021) എര്‍ത് കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന ആറ് വയസുകാരി മരിച്ചു. പട്ടിക്കാട് പള്ളിക്കുത്ത് ചിറക്കലിലെ കൊടുവായക്കല്‍ സന്തോഷിന്റെയും സുജിലയുടെയും ഏക മകള്‍ ശ്രേയ (6) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ വൈദ്യുതി എര്‍ത് കമ്പിയില്‍നിന്ന് കുട്ടിക്ക് ഷോകേല്‍ക്കുകയായിരുന്നു. ഒക്‌ടോബര്‍ 25ന് ഉച്ചക്ക് 2.30 മണിയോടെയായിരുന്നു അപകടം. 

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പെരിന്തല്‍മണ്ണയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡികല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് മരിച്ചത്. പള്ളിക്കുത്ത് ജിഎംഎല്‍പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

Thrissur, News, Kerala, Death, Treatment, Girl, Hospital, Six-year-old girl dies after electric shock

Keywords: Thrissur, News, Kerala, Death, Treatment, Girl, Hospital, Six-year-old girl dies after electric shock


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?