കമൽ ഹാസന് 67-ാം പിറന്നാൾ; നാലാം വയസിൽ ആദ്യ സിനിമയിൽ തന്നെ രാഷ്ട്രപതിയുടെ സ്വർണ മെഡൽ നേടി അത്ഭുതം സൃഷ്ടിച്ച പ്രതിഭ; ഇനി തന്നെ ഫിലിം ഫെയർ അവാർഡിന് പരിഗണിക്കരുതെന്ന് കത്തെഴുതിയ താരം; ‘ഉലകനായകനെ’ കുറിച്ച് അധികം അറിയാത്ത ചില കാര്യങ്ങൾ

ചെന്നൈ: (www.kvartha.com 07.11.2021) 'ഉലകനായകൻ' കമൽ ഹാസന് ഞായറാഴ്ച 67-ാം പിറന്നാൾ. ഇൻഡ്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് കമൽഹാസൻ. ബാലതാരമായി തുടങ്ങിയ കമൽഹാസൻ തന്റെ ആദ്യ സിനിമയിൽ തന്നെ രാഷ്ട്രപതിയുടെ സ്വർണ മെഡൽ നേടി അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. പലപ്പോഴും തന്റെ സിനിമകളിൽ പരീക്ഷണങ്ങൾക്ക് അദ്ദേഹം മുതിരാറുണ്ട്. സൂപെർ സ്റ്റാറിനെ കുറിച്ച് അധികം അറിയപ്പെടാത്ത ചില വസ്തുതകൾ.

  
Chennai, Tamilnadu, News, Entertainment, Cinema, Actor, Cine Actor, Kamal Hassan, President, Award, Superstar, India, Politics, Political party, Unknown and interesting facts about Kamal Hasaan.



കമൽ ഹാസന്റെ യഥാർഥ പാർത്ഥസാരഥി ശ്രീനിവാസൻ എന്നാണ്. പരമക്കുടിയിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച കമൽഹാസൻ സ്വയം പ്രഖ്യാപിത യുക്തിവാദിയാണ്. അച്ഛൻ ശ്രീനിവാസൻ അഭിഭാഷകനും അമ്മ ഗൃഹനാഥയുമായിരുന്നു. തനിക്ക് നൽകിയ പേരുകളിലൊന്ന് പാർഥസാരഥിയാണെന്ന് കമൽഹാസൻ ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുള്ള കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു അദ്ദേഹം.

ഇൻഡ്യൻ സിനിമയിലെ ഡാനിയൽ ഡേ ലൂയിസ്, റോബർട് ഡി നിരോ എന്നിങ്ങനെ പലപ്പോഴും കണക്കാക്കപ്പെടുന്ന കമൽഹാസൻ തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടനാണ്. നടനെന്ന നിലയിൽ പ്രാരംഭ ഘട്ടത്തിൽ, കമൽഹാസന്റെ ഏറ്റവും വലിയ സ്വാധീനം ശിവാജി ഗണേശനും മർലോൺ ബ്രാൻഡോയുമായിരുന്നു. ഇതുവരെയുള്ള തന്റെ കരിയറിൽ, മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാലാം വയസിൽ കളത്തൂർ കണ്ണമ്മയിലെ അഭിനയത്തിന് മികച്ച നടനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി.

കമൽഹാസൻ ഏറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡുകൾ നേടിയ വ്യക്തി കൂടിയാണ്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി 19 ഫിലിംഫെയർ അവാർഡുകൾ താരം ഇതുവരെ നേടിയിട്ടുണ്ട്. 2000-ൽ, കമൽ ഹാസൻ ഫിലിംഫെയറിന് ഒരു കത്ത് എഴുതി, തന്നെ ഇനി നാമനിർദേശം ചെയ്യരുതെന്നും യുവ പ്രതിഭകൾക്ക് നൽകണമെന്നുമായിരുന്നു അഭ്യർഥന.

2016-ൽ ഫ്രഞ്ച് സർകാർ കമൽഹാസനെ ഇൻഡ്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ‘ഷെവലിയർ’ അവാർഡ് നൽകി ആദരിച്ചു. ഇതിഹാസതാരം ശിവാജി ഗണേശന് ശേഷം ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ തമിഴ് നടനായി അദ്ദേഹം മാറി.

തമിഴ്നാട്ടിൽ ഉടനീളമുള്ള ഫാൻസ് ക്ലബുകൾ നിരസിച്ച ആദ്യ തമിഴ് നടനാണ് കമൽഹാസൻ. 80-കളിൽ പോണ്ടിച്ചേരിയിൽ ഒരു കൂട്ടം ആരാധകർ ഒരു സിനിമയുടെ വിജയം അമിതമായി ആഘോഷിച്ചപ്പോൾ കമൽഹാസൻ തന്റെ ഫാൻസ് ക്ലബുകളെ സാമൂഹ്യക്ഷേമ സംഘടനയാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

കമൽഹാസന് തമിഴ്, ഇൻഗ്ലീഷ്, തെലുങ്ക്, ഹിന്ദി, മലയാളം, ബംഗാളി, കന്നഡ, ഫ്രഞ്ച് എന്നിവ നന്നായി സംസാരിക്കാനാകും. ആറ് വ്യത്യസ്ത ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച വിദേശ ഭാഷാ ചിത്രത്തിനായിഇൻഡ്യയിൽ നിന്ന് ഓസ്‌കാറിന് സമർപിച്ച ഏറ്റവും കൂടുതൽ സിനിമകൾ കമൽഹാസന്റേതാണ്. ചലച്ചിത്രമേഖലയിലെ സേവനങ്ങൾക്ക് ഇൻഡ്യൻ ഗവൺമെന്റ് പത്മശ്രീ (1990), പത്മഭൂഷൺ (2014) എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം പൊക്കിൾക്കൊടി പോലെയാണ്. തമിഴ് സിനിമാ മേഖലയിൽ നിന്ന് മൂന്ന് മുഖ്യമന്ത്രിമാരെയാണ് സംസ്ഥാനം കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യം, കലാപരമായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ കമൽഹാസൻ ധീരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ട്. വളരെക്കാലമായി രാഷ്ട്രീയത്തിൽ ജാഗ്രത പുലർത്തിയിരുന്ന കമൽഹാസൻ ഒടുവിൽ 2018 ഫെബ്രുവരിയിൽ തന്റെ സ്വന്തം രാഷ്ട്രീയ പാർട്ടിയായ ‘മക്കൾ നീതി മയ്യം’ പ്രഖ്യാപിച്ചു.


Keywords: Chennai, Tamilnadu, News, Entertainment, Cinema, Actor, Cine Actor, Kamal Hassan, President, Award, Superstar, India, Politics, Political party, Unknown and interesting facts about Kamal Hasaan.



< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?