അന്നദാതാക്കൾക്ക് മുന്നിൽ ഒടുവിൽ കേന്ദ്ര സർകാർ മുട്ടുമടക്കി; ഇത് കർഷകരുടെ ഐതിഹാസിക വിജയം; ചരിത പോരാട്ടത്തിന് നൽകിയ വിലയേറെ; ഡൽഹിയിൽ മാത്രം പൊലിഞ്ഞത് 669 ജീവനുകൾ
ന്യൂഡെൽഹി: (www.kvartha.com 19.11.2021) ഇൻഡ്യയുടെ അന്നദാതാക്കൾക്ക് മുന്നിൽ ഒടുവിൽ കേന്ദ്ര സർകാർ മുട്ടുമടക്കി. വ്യാപകമായ രോഷത്തിനും ഒരു വർഷത്തിലേറെ നീണ്ട പ്രതിഷേധങ്ങൾക്കും ശേഷമാണ് നരേന്ദ്ര മോഡി സർകാർ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള നിർണായക തീരുമാനം എടുത്തിരിക്കുന്നത്. ഗുരുനാനാക് ജയന്തി ദിനത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. ഈ മാസം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.
കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) നിയമം 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020, അവശ്യവസ്‌തു നിയമഭേദഗതി നിയമം 2020 എന്നിവയാണ് വിവാദമായ മൂന്ന് നിയമങ്ങള്‍. കഴിഞ്ഞ വർഷം നവംബർ മുതൽ കാർഷിക ബിലിനെതിരെ വൻ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
തലസ്ഥാനമായ ന്യൂഡൽഹിയുടെ അതിർത്തിയിൽ ആയിരക്കണക്കിന് കർഷകർ കേന്ദ്ര സർകാർ തീരുമാനത്തിനെതിരെ ക്യാമ്പ് ചെയ്തുവരികയായിരുന്നു. 2014 ൽ അധികാരത്തിൽ വന്നതിന് ശേഷമുള്ള മോഡി നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു ഇത്. 130 കോടി ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും കൃഷിയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന രാജ്യത്ത് മോഡിയുടെ ഭരണത്തോടുള്ള എതിർപ്പായി സമരം മാറിയതോടെയാണ് അപകടം തിരിച്ചറിഞ്ഞു വിട്ടുവീഴ്ചയ്ക്ക് സർകാർ തയ്യാറായത്.
കർഷക സമരം ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളെ പോലും ബാധിക്കാൻ തുടങ്ങിയിരുന്നു. നിർണായകമായ ഉത്തർ പ്രദേശിൽ അടക്കം തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ മോഡിയുടെ യു ടേണിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്.
പക്ഷെ ഈ വിജയത്തിനായി കർഷകർ നൽകിയത് വൻ വിലയായിരുന്നു. 2020 നവംബർ 24 നും 2021 നവംബർ 19 നും ഇടയിൽ 669 കർഷകരും കർഷകത്തൊഴിലാളികളും ഡൽഹിയിലെ സമരത്തിനിടെ മരിച്ചുവെന്ന് ഭാരവാഹികൾ പറയുന്നു. ഉത്തർപ്രദേശിലെ ലഖിംപൂരിൽ കർഷക സമരക്കാർക്ക് നേരെ കാറോടിച്ചതിനെ തുടർന്ന് നാല് പേർ കൊല്ലപ്പെട്ടതും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. കേന്ദ്രമന്ത്രിയുടെ മകനാണ് ഈ കേസിലെ മുഖ്യപ്രതി.
ഒടുവിൽ തങ്ങൾ ഉയർത്തിയ എല്ലാ പ്രതിഷേധങ്ങൾക്കും ഒടുവിൽ കേന്ദ്ര സർകാർ മുട്ടുമടക്കിയത് കർഷക സമരങ്ങളിലെ ഐതിഹാസിക വിജയമായി മാറി.
Powered by Info News For You

Keywords: New Delhi, India, Protest, Farmers, Law, Top-Headlines, Narendra Modi, Central Government, Repeal of farm laws; Huge victory of farmers.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment