ഇറാഖ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കിയതായി റിപോര്‍ട്; പൊട്ടിത്തെറിയില്‍ 6 അംഗരക്ഷകര്‍ക്ക് പരിക്കേറ്റു, ഖാദിമിക്ക് നേരെയുണ്ടായ വധശ്രമമായിരുന്നുവെന്ന് ഇറാഖി സൈന്യം
ബാഗ്ദാദ്: (www.kvartha.com 07.11.2021) ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരെ വധശ്രമമുണ്ടായതായി ഇറാഖി സൈന്യം. ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ നിന്ന് മുസ്തഫ അല്‍ ഖാദിമി അത്ഭുതകരമായി രക്ഷപ്പെട്ടു. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് പരിക്കേറ്റതായി ചില മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തെങ്കിലും ഔദ്യോഗിക വക്താവ് ഇത് നിഷേധിച്ചു. താന്‍ സുരക്ഷിതനാണെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മുസ്തഫ അല്‍ ഖാദിമി ട്വീറ്റ് ചെയ്തു. പൊട്ടിത്തെറിയില്‍ പ്രധാനമന്ത്രിയുടെ ആറ് അംഗരക്ഷകര്‍ക്ക് പരിക്കേറ്റു.
അതേസമയം, ഇതൊരു വധശ്രമം തന്നെയാണെന്ന് ഇറാഖി സൈന്യം വ്യക്തമാക്കുന്നു. ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെ ചൊല്ലി ഇറാഖില്‍ ആഭ്യന്തര സംഘര്‍ഷം ശക്തമായിരിക്കെയാണ് ഈ സംഭവം നടക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
كنت ومازلت مشروع فداء للعراق وشعب العراق، صواريخ الغدر لن تثبط عزيمة المؤمنين، ولن تهتز شعرة في ثبات وإصرار قواتنا الأمنية البطلة على حفظ أمن الناس وإحقاق الحق ووضع القانون في نصابه.
— Mustafa Al-Kadhimi مصطفى الكاظمي (@MAKadhimi) November 7, 2021
أنا بخير والحمد لله، وسط شعبي، وأدعو إلى التهدئة وضبط النفس من الجميع، من أجل العراق.
Keywords: News, World, International, Iraq, Baghdad, Drone Attack, Drone, Prime Minister, 'Attempted Assassination': Explosives-Laden Drone Targets Iraq PM's HouseBreaking - #Iraq Heavy gunfire in the heavily fortified Green Zone
— Rafid Jaboori رافد جبّوري (@RafidFJ) November 6, 2021
& reports of drone attack on the house of Iraqi PM Mustafa al-Kadhimi !
Tension has risen after the October elex & more recently after clashes btw the police & protesters who support Iran-backed militias pic.twitter.com/PM346RW2Xh
Powered by Info News For You

Comments
Post a Comment