കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി; അപകടത്തില്‍പെട്ടത് എ സിയടക്കം 5 ബോഗികള്‍

ബെംഗ്‌ളൂറു: (www.kvartha.com 12.11.2021) കണ്ണൂരില്‍ നിന്ന് ബെംഗ്‌ളൂറിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് (07390) തമിഴ്‌നാട് ധര്‍മപുരിക്ക് സമീപം പാളം തെറ്റി. അഞ്ചോളം ബോഗികളാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച വൈകീട്ടാണ് കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45 മണിയോടെയാണ് പാളം തെറ്റിയത്. 

സേലം-ബെംഗ്‌ളൂറു റൂട്ടിലെ മുത്തംപട്ടി-ശിവദി സ്റ്റേറഷനുകള്‍ക്കിടയിലാണ് സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എന്‍ജിന് സമീപത്തെ എസി ബോഗിയുടെ ചവിട്ടുപടിയില്‍ വന്‍ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. ചവിട്ടുപടിക്കുപുറമെ എസി ബോഗിയിലെ ഗ്ലാസുകളും തകര്‍ന്നു. സീറ്റുകളും മറ്റും ഇളകി മാറി.

Bangalore, News, National, Accident, Train, Kannur-Yeshwantpur Express, Derail, Kannur-Yeshwantpur Express derails

Keywords: Bangalore, News, National, Accident, Train, Kannur-Yeshwantpur Express, Derail, Kannur-Yeshwantpur Express derails


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?