52-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ അതിഥികളായി മനോജ് ബാജ്‌പേയിയും മാധുരി ദീക്ഷിതും

പനാജി : (www.kvartha.com 28.11.2021) 52-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ അതിഥികളായി മനോജ് ബാജ്‌പേയിയും മധുരി ദീക്ഷിതും. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ശ്യാമപ്രസാദ് മുഖര്‍ജി ഓഡിറ്റോറിയത്തില്‍ സമാപന ചടങ്ങുകള്‍ തുടങ്ങിയത്. അഷ്ഖര്‍ ഫര്‍ഹാദിയുടെ 'എ ഹീറോ' ആണ് സമാപന ചിത്രം.

Madhuri Dixit, Manoj Bajpayee, Prasoon Joshi and others to attend IFFI 52 closing ceremony, Goa, News, Cinema, Award, Actress, Cine Actor, National

ഒന്‍പത് ദിവസം നീണ്ട മേളയില്‍ 73 രാജ്യങ്ങളില്‍ നിന്ന് 148 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. സുവര്‍ണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

നിഖില്‍ മഹാജന്‍ സംവിധാനം ചെയ്ത 'ഗോദാവരി', നിപുണ്‍ അവിനാഷ് ധര്‍മാധികാരി സംവിധാനം ചെയ്ത 'മേ വസന്തറാവു' (മറാഠി ചിത്രങ്ങള്‍), എയ്മി ബറുവ സംവിധാനം ചെയ്ത ദിമാസ ഭാഷാചിത്രമായ 'സെംഖോര്‍' എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ ഇന്‍ഡ്യന്‍ ചിത്രങ്ങള്‍.

ഇറാനിയന്‍ സംവിധായിക രക്ഷന്‍ ബനിതേമാദ്, ബ്രിടിഷ് നിര്‍മാതാവ് സ്റ്റീഫന്‍ വൂളെ, കൊളംബിയന്‍ സംവിധായകന്‍ സിറോ ഗരേര, ശ്രീലങ്കന്‍ സംവിധായകന്‍ വിമുഖി ജയസുന്ദര, സംവിധായകനും നിര്‍മാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/ സംവിധായകന്‍ നടി, നടന്‍ എന്നിവര്‍ക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും.

Keywords: Madhuri Dixit, Manoj Bajpayee, Prasoon Joshi and others to attend IFFI 52 closing ceremony, Goa, News, Cinema, Award, Actress, Cine Actor, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?