തമിഴ്‌നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറില്‍; ശക്തമായ സുരക്ഷയൊരുക്കി കേരള പൊലീസ്, 500 ലധികം പൊലീസുകാരെ വിന്യസിപ്പിച്ചു, കര്‍ഷകരുമായി കൂടികാഴ്ച നടത്തും

അജോ കുറ്റിക്കന്‍

ഇടുക്കി: (www.kvartha.com 05.11.2021) തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം വെള്ളിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനിരിക്കെ ശക്തമായ സുരക്ഷയൊരുക്കി കേരള പൊലീസ്. മന്ത്രിമാരുടെ സന്ദര്‍ശ സമയം ക്രമസമാധാന പ്രശനങ്ങളുണ്ടാകാന്‍ ഇടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ഞൂറിലധികം പൊലീസുകാരെ കുമളിയിലും പരിസര പ്രദേശങ്ങളിലുമായി വിന്യസിപ്പിച്ചത്.

രാവിലെ പത്ത് മണിയോടെയാണ് കുമളി ചെക് പോസ്റ്റ് വഴി മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിലേക്ക് പോകുന്നത്. ഇവര്‍ പോയി മടങ്ങും വരെ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കുന്നതിന്റെ മുന്‍ കരുതലായാണ് പൊലീസിനെ വിന്യസിപ്പിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. അതേസമയം തേനി ജില്ലാ കലക്ടറുടെ ചേംബറില്‍ കര്‍ഷകരുടെയും രാഷ്ട്രീയ പാര്‍ടികളുടെയും സംയുക്ത യോഗം വ്യാഴാഴ്ച ചേര്‍ന്നു. മന്ത്രിമാരുടെ സന്ദര്‍ശന വേളയില്‍ കേരളത്തിനെതിരെ പ്രകോപനപരമായ യാതൊരു പരിപാടികളും സംഘടിപ്പിക്കരുതെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. 

Idukki, News, Kerala, Police, Ministers, Mullaperiyar Dam, Tamil Nadu ministers in Mullaperiyar; Kerala Police provides security

തങ്ങള്‍ ഒരു സമര പരിപാടികളും സംഘടിപ്പിക്കില്ലെന്നും കേരളത്തിലെ ഏതെങ്കിലും സംഘടനകള്‍ പ്രകോപനം സൃഷ്ടിച്ചാല്‍ മാത്രമേ പരസ്യ പ്രതിക്ഷേധവുമായി രംഗത്ത് വരൂവെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ കലക്ടര്‍ക്ക് ഉറപ്പ് നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചതിന് ശേഷം കുമളിയിലെ തമിഴ്‌നാട് സര്‍കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ മന്ത്രിമാരുടെ സംഘം കര്‍ഷകരമായി കൂടികാഴ്ച നടത്തും. ഇതിന് ശേഷം നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാവും മുല്ലപ്പെരിയാര്‍ വിഷയത്തിലെ തമിഴ്‌നാട് സര്‍കാരിന്റെ നിലപാട്  വ്യക്തമാക്കുക.

ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി ത്യാഗരാജന്‍, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂര്‍ത്തി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ചക്രപാണി എന്നിവരും സംഘത്തിലുണ്ടാവും. തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴ് മണ്ഡലങ്ങളില്‍ നിന്നുള്ള നിന്നുള്ള എം എല്‍ എ മാരും മന്ത്രിമാര്‍ക്കൊപ്പം അണക്കെട്ടിലെത്തും.

Keywords: Idukki, News, Kerala, Police, Ministers, Mullaperiyar Dam, Tamil Nadu ministers in Mullaperiyar; Kerala Police provides security



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?