'പിഴയെന്നു പറഞ്ഞാല്‍ ചെറിയ തുകയെന്നുമല്ല, 500 രൂപയാണ്'; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടെര്‍മിനലിന് സമീപം വാഹനം 3 മിനിറ്റിലധികം നിര്‍ത്തിയിട്ടാല്‍ പിഴ

കോഴിക്കോട്: (www.kvartha.com 20.10.2021) കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍കിംഗ് സമയക്രമം മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ടെര്‍മിനലിന് സമീപം വാഹനം മൂന്ന് മിനിറ്റിലധികം നിര്‍ത്തിയിട്ടാല്‍ പിഴ ഈടാക്കുന്നതിനെതിരെയാണ് പ്രതിഷേധം കടുക്കുന്നത്. യാത്രക്കാരെ കൊണ്ടുപോകാനും കൊണ്ടുവിടാനുമായി വിമാനത്താവളത്തിലെത്തുന്ന വാഹനത്തിന് ടെര്‍മിനലിന് സമീപം മൂന്ന് മിനിറ്റ് സമയമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.

News, Kerala, Kozhikode, Karipur, Karipur Airport, Terminal, Vehicles, Strike, MP, MLA, Director, Protest Against Karipur Airport Parking Fees Increase.

അതുകഴിഞ്ഞാല്‍ പിഴ ഇടാക്കുമെന്നാണ് അതികൃതര്‍ പറയുന്നത്. പിഴയെന്നു പറഞ്ഞാല്‍ ചെറിയ തുകയെന്നുമല്ല, അഞ്ഞൂറു രൂപയാണ് ഈടാക്കുന്നത്. ഗതാഗത കുരുക്കിനിടയില്‍ മൂന്ന് മിനിറ്റിനുള്ളില്‍ യാത്രക്കാരെ ഇറക്കാനും കയറ്റി കൊണ്ടുപോകാനും എങ്ങനെ കഴിയുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ട്രാഫിക് പരിഷ്‌കാരത്തിനെതിരെ വിവിധ സംഘടനകള്‍ വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച് നടത്തുകയും ചെയ്തു.

ഇതര സംസ്ഥാന തൊഴിലാളികളെയാണ് പാര്‍കിംഗ് ഫീസും പിഴയും ഈടാക്കാന്‍ കരാര്‍ കമ്പനി നിയോഗിച്ചിട്ടുള്ളത്. അതേസമയം ഇവരുടെ പെരുമാറ്റം മോശമാണെന്ന പരാതിയും ഉയരുന്നുണ്ട്. വിഷയത്തില്‍ എംപിയും എംഎല്‍എയുമടക്കമുള്ള ജനപ്രതിനിധികളും ഇടപെട്ടിട്ടുണ്ട്. സമയക്രം പരിഷ്‌കരിച്ചത് പുനപരിശോധിക്കുന്നത് പരിഗണിക്കാമെന്ന് ഡയറക്ടര്‍ ജനപ്രതിനിധികളെ അറിയിച്ചു.


Keywords: News, Kerala, Kozhikode, Karipur, Karipur Airport, Terminal,
Vehicles, Strike, MP, MLA, Director, Protest Against Karipur Airport Parking Fees Increase.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?