സാധാരണക്കാരെ ദുരിതത്തിലാക്കി പച്ചക്കറിവില കുത്തനെ ഉയരുന്നു; രണ്ടാഴ്ചയ്ക്കിടെ തക്കാളിക്ക് 50 രൂപയുടെ വര്‍ധന

തിരുവനന്തപുരം: (www.kvartha.com 20.11.2021) സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. പച്ചക്കറിക്ക് പുറമെ പലവ്യജ്ഞനങ്ങളുടെയും വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ വില 80 രൂപയാണ്. മുരിങ്ങയ്ക്കയുടെ വില 30 ല്‍ നിന്ന് 120 ആയാണ് ഉയര്‍ന്നത്.

ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ലേക്കാണ് ഉയര്‍ന്നത്. ദിനംപ്രതി എല്ലാ പച്ചക്കറികളുടെയും വില വര്‍ധിക്കുകയാണ്. മൊത്ത വിപണിയിലെ വിലക്കയറ്റമാണ് ചില്ലറ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

Thiruvananthapuram, News, Kerala, Business, Price, Vegetable, Vegetable price hiked in Kerala

തമിഴ്‌നാട്ടില്‍ നിന്ന് ഉള്‍പെടെയുളള പച്ചക്കറി വരവ് കുറഞ്ഞതും തിരിച്ചടിയായി. തമിഴ്നാട്ടിലെ കനത്ത മഴയാണ് പച്ചക്കറി വിപണിക്ക് തിരിച്ചടിയായതെന്നാണ് സംസ്ഥാന സര്‍കാരിന്റെ വാദം. എന്നാല്‍ അവശ്യവസ്തുക്കളുടെ വില ഉയര്‍ന്നിട്ടും വിപണിയില്‍ ഇടപെടാനോ വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

Keywords: Thiruvananthapuram, News, Kerala, Business, Price, Vegetable, Vegetable price hiked in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?