സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 5 ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട്

തിരുവനന്തപുരം: (www.kvartha.com 10.11.2021) സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരും. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ബുധനാഴ്ച ഓറന്‍ജ് അലര്‍ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും ഈ ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെലോ അലേര്‍ടും പ്രഖ്യാപിച്ചു. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ബുധനാഴ്ച കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തിപ്രാപിച്ച് തമിഴ്‌നാട് തീരത്തേയ്ക്ക് പ്രവേശിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളാ തീരത്ത് 40 മുതല്‍ 50 കി മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.

Thiruvananthapuram, News, Kerala, Rain, Trending, Heavy rain in Kerala; Orange alert in 5 districts

Keywords: Thiruvananthapuram, News, Kerala, Rain, Trending, Heavy rain in Kerala; Orange alert in 5 districts


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?