കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; കാസർകോട് സ്വദേശിയടക്കം 5 പേർ പിടിയിൽ; കണ്ടെടുത്തത് 3.71 കോടി രൂപ മൂല്യമുള്ളവ
മലപ്പുറം: (www.kasargodvartha.com 17.11.2021) കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കാസർകോട് സ്വദേശിയടക്കം അഞ്ച് പേർ പിടിയിലായി. ഇവരിൽ നിന്ന് 3.71 കോടി രൂപ വിലവരുന്ന 7.5 കിലോ സ്വർണം കണ്ടെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഖാദർ, കോഴിക്കോട്ടെ ബശീർ, ആൽബിൻ തോമസ്, നാസർ, തൃശൂരിലെ നിതിൻ ജോർജ് എന്നിവരാണ് എയർ ഇന്റലിജൻസ് യൂനിറ്റിന്റെ പിടിയിലായത്.
അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അബ്ദുൽ ഖാദറിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 676 ഗ്രാം സ്വർണ മിശ്രിതം കണ്ടെത്തി. ശാർജയിൽ നിന്നുള്ള ജി 90452 വിമാനത്തിലെ യാത്രക്കാരനായിരുന്നു. മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വേർതിരിച്ചപ്പോൾ 29.57 ലക്ഷം വിലയുള്ള 598.720 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് ലഭിച്ചത്.
നിതിൻ ജോർജിൽ നിന്നും 2284 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. 1114 ഗ്രാം സ്വർണ മിശ്രിതം അടിവസ്ത്രത്തിന് ഉള്ളിലും 1170 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ക്യാപ്സൂളുകളിൽ ആക്കി ശരീരത്തിന് ഉള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ലഗേജ് കൊണ്ട് വരുന്ന കാർഡ് ബോർഡ് പെട്ടിയുടെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചു കടത്തുന്നതിനിടെയാണ് ബശീർ, ആൽബിൻ തോമസ്, നാസർ എന്നിവരെ പിടികൂടിയത്.
ബശീറിൽ നിന്ന് 1628 ഗ്രാം, ആൽബിൻ തോമസിൽ നിന്ന് 1694 ഗ്രാം, നാസറിൽ നിന്നും 1711 ഗ്രാം സ്വർണവുമാണ് പിടിച്ചത്. കരിപ്പൂരിൽ വിമാനത്താവളത്തിൽ സമീപകാലത്ത് നടന്ന ഏറ്റവും മൂല്യമുള്ള സ്വർണവേട്ടയാണിത്.
< !- START disable copy paste -->
Powered by Info News For You

Keywords: Malappuram, Kerala, News, Top-Headlines, Kasaragod, Arrest, Gold, Seized, Kozhikode, Gold worth of 3.71 crore seized at Karipur airport.
Powered by Info News For You

Comments
Post a Comment