5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി അമേരിക
വാഷിങ്ടണ്‍: (www.kvartha.com 03.11.2021) 5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി അമേരിക. ഫൈസര്‍ വാക്‌സീനാകും കുട്ടികള്‍ക്ക് നല്‍കുക. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നിലൊന്ന് അളവിലാകും വാക്‌സീന്‍ നല്‍കുക. സെന്റര്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനത്തിന് അനുമതി നല്‍കിയത്.
അമേരികയില്‍ അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള 2.8 കോടി കുട്ടികളാണുള്ളത്. കുട്ടികളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച് ഈ ആഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ യുഎസ് അനുകൂല തീരുമാനമെടുത്തിരുന്നു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ പാര്‍ശ്വഫലങ്ങളെക്കാല്‍ കൂടുതല്‍ ഗുണഫലങ്ങളാണുള്ളതെന്ന് യോഗം നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ ശുപാര്‍ശ യുഎസ് സര്‍കാര്‍ അംഗീകരിക്കുകയായിരുന്നു.
Keywords: Washington, News, World, Vaccine, Children, COVID-19, US can start giving Pfizer Covid-19 vaccine for kids ages 5 to 11
Powered by Info News For You

Comments
Post a Comment