യുവതിക്ക് ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശമയച്ചുവെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി; ഭർത്താവടക്കം 4 പേർ അറസ്റ്റിൽ

തൊടുപുഴ : (www.kvartha.com 22.11.2021) യുവതിക്ക് വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് അശ്ലീല സന്ദേശമയച്ചുവെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. യുവതിയുടെ ഭർത്താവും മറ്റു അഞ്ച് പേരും ചേർന്ന് തൊടുപുഴ ടൗണിൽ യുവാവിനെ മർദിച്ചതായാണ് പരാതി.

   
Thodupuzha, Idukki, Kerala, News, Message, Youth, Social Media, Complaint, Attack, Arrest, Husband, Police, Hospital, Remanded, Case, Assault case; four arrested.



തുടർന്ന് ഇവർ യുവാവിനെയും കൊണ്ട് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. അവശനായ യുവാവിനെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതായും പൊലീസ് പറഞ്ഞു.

തുടർന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭർത്താവ് അനുജിത്, സഹോദരന്‍ അഭിജിത്, സുഹൃത്തുക്കളായ അഷ്കർ, ജിയോ കുര്യാക്കോസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മറ്റു രണ്ട് പേർക്കായി തിരച്ചില്‍ തുടരുന്നു. അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ യുവാവിനെതിരെയും കേസെടുത്തു.


Keywords: Thodupuzha, Idukki, Kerala, News, Message, Youth, Social Media, Complaint, Attack, Arrest, Husband, Police, Hospital, Remanded, Case, Assault case; four arrested.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?