പൊങ്കാലയില്‍ പങ്കെടുത്ത ഭക്തരുടെ മാല മോഷ്ടിച്ചെന്ന കേസ്; 4 തമിഴ് നാടോടികള്‍ അറസ്റ്റില്‍

അമ്പലപ്പുഴ: (www.kvartha.com 20.10.2021) പൊങ്കാലയില്‍ പങ്കെടുത്ത ഭക്തരുടെ മാല മോഷ്ടിച്ചെന്ന കേസില്‍ നാല് തമിഴ് നാടോടികള്‍ അറസ്റ്റില്‍. പുറക്കാട് പുന്തല ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാലയില്‍ പങ്കെടുത്തവരുടെ മാല മോഷ്ടിച്ചെന്ന കേസിലാണ് മധുര തിരുമംഗലം സ്വദേശികളായ സാദന (44), കട്ടമ്മ (30), പ്രിയ(40), മധു (37) എന്നിവര്‍ അറസ്റ്റിലായത്. 

പുറക്കാട് കൈപ്പള്ളിയില്‍ ശോഭനയുടെ മൂന്നേകാല്‍ പവന്‍ മാലയും പുറക്കാട് പുത്തന്‍പറമ്പ് അനീഷിന്റെയും സീനയുടെയും മകന്‍ ആയുഷിന്റെ ഒരു പവന്‍ മാലയുമാണ് മോഷണം പോയതായി പരാതി നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയായിരുന്നു സംഭവം. പൊങ്കാലയില്‍ പങ്കെടുത്ത ഭക്തരോടൊപ്പം തമിഴ് നാടോടികള്‍ കേരളീയ വേഷം ധരിച്ച് സജീവമായിരുന്നു. 

Ambalapuzha, News, Kerala, Case, Arrest, Arrested, Complaint, Court, Four arrested for robbery case in Ambalapuzha

ഭക്തരുടെ വിളക്കുകളും പൂജാ സാധനങ്ങളും സുരക്ഷിതമായി വയ്ക്കാനും സഹായിക്കുന്നതിനിടെയാണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിന് ശേഷം കടന്ന നാടോടികളെ ഗ്രാമ പഞ്ചായത്ത്  അംഗം ജി സുഭാഷ്, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടി പൊലീസിനു കൈമാറിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Keywords: Ambalapuzha, News, Kerala, Case, Arrest, Arrested, Complaint, Court, Four arrested for robbery case in Ambalapuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?