ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ 45 കാരന്‍ കുത്തേറ്റ് മരിച്ചു; അയല്‍വാസികളായ പിതാവും മകനും അറസ്റ്റില്‍


മംഗ്‌ളൂറു: (www.kvartha.com 05.11.2021) ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ 45 കാരന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ അയല്‍വാസികളായ പിതാവും മകനും അറസ്റ്റില്‍. പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പിതാവ് കൃഷ്ണാനന്ദയും മകന്‍ അവിനാശും ചേര്‍ന്ന് അയല്‍വാസിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ട്രാവല്‍ ഏജന്‍സിയില്‍ മാനേജരായി ജോലി നോക്കുന്ന വിനായക് കമ്മത്(45) എന്നയാളാണ് മരിച്ചത്.

News, National, India, Mangalore, Crime, Killed, Arrest, Police, 45-year-old travel agency manager killed in Mangalore


മംഗ്‌ളൂറിലെ വെങ്കിടേശ്വര അപാര്‍ട്‌മെന്റിലാണ് സംഭവം നടന്നത്. അപാര്‍ട്‌മെന്റിന്റെ കാര്‍ പാര്‍കിംഗ് ഏരിയയില്‍ നിന്ന് കമ്മത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയാണ് പ്രശ്‌നങ്ങളുണ്ടായതെന്ന പരിസരവാസികള്‍ പറഞ്ഞു. പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ട് കൃഷ്മാനന്ദയും മകന്‍ അവിനാശും രംഗത്തെത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തര്‍ക്കത്തിനും വാക്കേറ്റത്തിനുമൊടുവില്‍ ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയിലേക്കെത്തുകയും കൃഷ്ണാനന്ദയും മകന്‍ അവിനാശും ചേര്‍ന്ന് കമ്മതിനെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കുത്തേറ്റ ഉടന്‍ തന്നെ വിനായക് കമ്മതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്മതിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, National, India, Mangalore, Crime, Killed, Arrest, Police, 45-year-old travel agency manager killed in Mangalore

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?