നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ വാനിടിച്ച് അപകടം; 44കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: (www.kvartha.com 03.11.2021) നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ പികപ് വാനിടിച്ചുണ്ടായ അപകടത്തില്‍ 44കാരന്‍ മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗശാദ് (44) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ചെ രണ്ട് മണിയോടെയായിരുന്നു അപകടം. 

കോഴി കയറ്റി വന്ന ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ പികപ് വാന്‍ നിയന്ത്രണം വിട്ട് ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കിളിമാനൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പികപ് വാന്‍ വെട്ടിപ്പൊളിച്ചാണ് നൗശാദിനെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെത്തും മുമ്പ് നൗശാദ് മരിച്ചു.

Thiruvananthapuram, News, Kerala, Accident, Death, Police, Medical College, Hospital, Van collided with parked mini-lorry; One died

Keywords: Thiruvananthapuram, News, Kerala, Accident, Death, Police, Medical College, Hospital, Van collided with parked mini-lorry;  One died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?