നടൻ വിനീത് കുമാറിന് 43-ാം പിറന്നാൾ; 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബാല്യകാലം അവതരിപ്പിച്ച താരം; 11-ാം വയസിൽ കേരള സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭ

കണ്ണൂർ: (www.kvartha.com 11.11.2021) ബാലതാരമായി ഉയർന്നുവന്ന് ഒരുപിടി കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടമുണ്ടാക്കിയ നടനാണ് വിനീത് കുമാർ. 1988-ൽ പുറത്തിറങ്ങിയ 'പഠിപ്പുര' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് വിനീത് സിനിമാ രംഗത്ത് എത്തുന്നത്. പിന്നീട് 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബാല്യകാലം അവതരിപ്പിച്ചു. ഒരു വടക്കൻ വീരഗാഥയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം വിനീതിന് ലഭിച്ചിരുന്നു.

  
Kannur, Kerala, News, Birthday, Actor, Director, Mammootty, Award, Mohanlal, Cinema, Entertainment, Actor Vineeth Kumar's 43rd birthday.



കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ ആയിരുന്നു ജനനം. കൂടാളി ഹയർ സെകൻഡറി സ്കൂൾ, ഗവ: ബ്രണ്ണൻ കോളജ് തലശ്ശേരി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. പതിനൊന്നാം വയസിൽ കേരള സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭ ആയി. ഏറ്റവും പ്രായം കുറഞ്ഞ കലാപ്രതിഭയായിരുന്നു വിനീത്. സിബി മലയിലിന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ 'ദേവദൂതൻ' എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച നിഖിൽ മഹേശ്വർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

പ്രണയമണിത്തൂവൽ, കണ്മഷി, അഴകിയ രാവണൻ, അപരിചിതൻ, നേരറിയാൻ സി ബി ഐ, ഫേസ് ടു ഫേസ്,കാശ്, പേരിനൊരു മകൻ, ഒരു യാത്രയിൽ, വേഗം, ഒരു വടക്കൻ സെല്ഫി തുടങ്ങി നിരവധി ചിതങ്ങളിൽ അഭിനയിച്ചു. ഫഹദ് ഫാസിലിനെ നായകനാക്കി 'അയാൾ ഞാനല്ല' എന്ന ചിത്രത്തിലൂടെ 2015-ൽ സിനിമാ സംവിധാന രംഗത്തേക്ക് പ്രവേശിച്ചു. ടൊവിനോ തോമസ് നായകനാകുന്ന മറ്റൊരു ചിത്രത്തിന്റെ അണിയറയിലാണ് താരം ഇപ്പോൾ.


Keywords: Kannur, Kerala, News, Birthday, Actor, Director, Mammootty, Award, Mohanlal, Cinema, Entertainment, Actor Vineeth Kumar's 43rd birthday.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?