ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം 40-ാം എഡിഷന് ശനിയാഴ്ച തിരശീല വീഴും
ഖാസിം ഉടുമ്പുന്തല
ശാർജ: (www.kvartha.com 13.11.2021) ഉത്സവത്തിമർപ്പോടെ വായനതേടിയെത്തിയവരുടെ അഭൂതപൂർവമായ തിരക്കും അതിരറ്റ സന്തോഷവും അവസാന ദിവസത്തിലേക്ക് കടക്കുന്നു. പുസ്തകങ്ങൾ വായിച്ചും വാങ്ങിയും പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തും ശാർജ അൽത്താവുൻ എക്സ്‌പോ സെന്ററിലെ വായനോത്സവം ശനിയാഴ്ച പരിസമാപ്തി കുറിക്കും.
പുസ്തകോത്സവത്തിൽ 10 ദിനങ്ങളും ആഘോഷങ്ങളായാണ് വായനക്കാർ ആസ്വദിച്ചത്. മലയാളികൾ കുടുംബങ്ങളായെത്തി എഴുത്തും വായനയും പങ്കിട്ടു. അറിവാണ് പ്രധാനമെന്നും വായനയിലൂടെയാണ് അറിവ് നേടുന്നതെന്നും ഓർമിപ്പിച്ച് ശാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമി മുഖ്യ രക്ഷാധികാരിയായി നടക്കുന്ന ശാർജ പുസ്തകോത്സവം ലോകത്തിൽതന്നെ ഒന്നാമതെത്തിക്കഴിഞ്ഞു.
യു എ ഇ കോവിഡിൽനിന്ന് മോചിതമാകുന്നതോടെ പുസ്തകോത്സവത്തിൽ വായനക്കാരുടെ പങ്കാളിത്തവും ഈവർഷം വർധിച്ചിരുന്നു. 81 രാജ്യങ്ങളിൽനിന്നായി 1559 പ്രസാധകർ ഒന്നരക്കോടി പുസ്തകങ്ങൾ
അനുവാചകരുടെ സവിധത്തിൽ അണിനിരത്തി. ഇൻഡ്യയിൽനിന്ന് മാതൃഭൂമി ഉൾപെടെ 83 പ്രസാധകർ ഏറ്റവും പുതിയ പുസ്തകങ്ങളടക്കം പവിലിയനിൽ അണിനിരന്നിട്ടുണ്ട്. സ്പെയിൻ ആയിരുന്നു ഈ വർഷത്തെ അതിഥിരാജ്യം.
'هنا ..... لك كتاب' എന്ന അറിവിന്റെയും ആശയങ്ങളുടെയും വേറിട്ട പ്രമേയമായിരുന്നു ഈ വർഷത്തെ പുസ്തകോത്സവത്തിൽ അവതരിപ്പിച്ചത്. നൊബേൽ സമ്മാനജേതാവ് ടാൻസാനിയൻ എഴുത്തുകാരൻ അബ്ദുൽ റസാഖ് ഗുർണ അടക്കം പ്രമുഖർ ഈ വർഷം പുസ്തകോത്സവത്തിലെത്തി. ഇൻഡ്യൻ എഴുത്തുകാരായ ചേതൻഭഗത്, രബീന്ദ്രസിങ്, അമിതാവ് ഘോഷ് എന്നിവരും മലയാളത്തിൽനിന്ന് സുഭാഷ് ചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ, മനോജ് കുറൂർ, സന്തോഷ് ജോർജ് കുളങ്ങര, ഗോപിനാഥ് മുതുകാട്, ഡോ. എൻ പി ഹാഫിസ് മുഹമ്മദ്, ഇന്ദുമേനോൻ, നീനാപ്രസാദ്, ദീപ നിശാന്ത്, ത്വാഹ മാടായി എന്നിവരുമെത്തി.
മലയാളത്തിൽനിന്ന് നൂറിലേറെ പ്രകാശനങ്ങൾ റൈറ്റേഴ്‌സ് ഫോറത്തിൽ നടന്നു. പ്രകാശനങ്ങളിൽ പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങൾ മുന്നിട്ടുനിന്നപ്പോൾ കുട്ടികളുടെ പുസ്തകങ്ങളും പ്രകാശനങ്ങളിൽ സജീവമായി. അനൂജ നായർ, കാവ്യശ്രീ പ്രദീപ് എന്നീ കുട്ടികൾ സ്വന്തംപുസ്തകങ്ങൾ പുറത്തിറക്കിയപ്പോൾ അധ്യാപകനായ മുരളി മംഗലത്ത് കുട്ടികൾക്കുവേണ്ടിയുള്ള പുസ്തകവും പ്രകാശിപ്പിച്ചു. പെരുമാൾ മുരുകന്റെ അടക്കം തമിഴ് കൃതികളും പ്രകാശനം ചെയ്തവയിൽ ഉൾപെടും.
Powered by Info News For You

Keywords: News, Gulf, Sharjah, Dubai, International, Book, Festival, UAE, Country, India, Mathrubhumi, Media, Malayalam, Report by: Qasim Mo'hd Udumbunthala, 40th edition of the Sharjah International Book Festival concludes on Saturday.
< !- START disable copy paste -->
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment