മധ്യപ്രദേശിലെ ആശുപത്രിയില്‍ തീപിടിച്ച് 4 നവജാത ശിശുക്കള്‍ മരിച്ചു; 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി
ഭോപാല്‍: (www.kvartha.com 09.11.2021) മധ്യപ്രദേശിലെ സര്‍കാര്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനാ സേന രംഗത്തെത്തി തീ അണച്ചെങ്കിലും നാലു കുട്ടികള്‍ മരിച്ചു. മറ്റു കുട്ടികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി.
ആശുപത്രിയുടെ മൂന്നാം നിലയില്‍ നവജാതശിശുക്കള്‍ക്ക് വേണ്ടിയുള്ള പ്രത്യേക കെയര്‍ യൂണിറ്റിലാണ് അപകടം സംഭവിച്ചത്. കുഞ്ഞുങ്ങളെയും വാരിയെടുത്ത് മാതാപിതാക്കള്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷോര്‍ട് സര്‍ക്യൂടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
Keywords: News, National, India, Madhya pradesh, Bhoppal, Hospital, New Born Child, Death, Compensation, Chief Minister, Four Newborns Died In Bhopal Hospital FireMadhya Pradesh | Children's ward of Kamla Nehru Hospital in Bhopal caught fire. Many children are suspected to be stuck in the building. Fire brigade has reached the spot and rescue operations are underway. Medical education minister Vishvas Sarang is present at the spot. pic.twitter.com/ZYD1zd1Q7H
— ANI (@ANI) November 8, 2021
Powered by Info News For You

Comments
Post a Comment