മാതാപിതാക്കള്‍ക്കൊപ്പം ക്യാംപിങ്ങിനിടെ രാത്രി ടെന്റില്‍നിന്ന് കാണാതായ 4 വയസുകാരിയെ സുരക്ഷിതമായി പൊലീസ് കണ്ടെത്തി; കിട്ടിയത് കാണാതായിട്ട് 18 ദിവസത്തിന് ശേഷം, വീഡിയോ


സിഡ്‌നി: (www.kvartha.com 04.11.2021) മാതാപിതാക്കള്‍ക്കൊപ്പം ക്യാംപിങ്ങിനിടെ രാത്രി ടെന്റില്‍നിന്ന് കാണാതായ നാല് വയസുകാരിയെ സുരക്ഷിതമായി പൊലീസ് കണ്ടെത്തി. 18 ദിവസം മുന്‍പ്, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കര്‍നാര്‍വോനില്‍ മാതാപിതാക്കള്‍ക്കൊപ്പം ക്യാംപ് സൈറ്റില്‍ നിന്ന് രാത്രി കാണാതായ ക്ലീയൊ സ്മിതിനെയാണ് കണ്ടെത്തിയത്. 

അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച പുലര്‍ചെ ഒന്നിന് കര്‍നാര്‍വോനിലെ അടഞ്ഞുകിടന്ന വീടിന്റെ പൂട്ടു തകര്‍ത്ത് പൊലീസ് സംഘം അകത്തുകയറി നോക്കുമ്പോള്‍ അവള്‍ അവിടെ ഉണ്ടായിരുന്നു. ആ 4 വയസുകാരിയെ വാരിയെടുത്ത് പേരു ചോദിച്ച പൊലീസുകാരനോട് അവള്‍ പറഞ്ഞു, എന്റെ പേര് ക്ലീയൊ. 

News, World, International, Australia, Girl, Child, Police, Missing, Help, Video, Prime Minister, Australian police find 4-year-old Cleo Smith safe, 18 days after she went missing, Video


രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ക്ലീയൊയ്ക്ക് വേണ്ടി 150 ലേറെപ്പേരടങ്ങിയ സംഘം നടത്തിയ തിരച്ചില്‍ ഫലം കണ്ടപ്പോള്‍ പൊലീസുകാരും സന്തോഷം കൊണ്ടു വിതുമ്പി. 

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നല്ലാതെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ടാഴ്ച ഓസ്‌ട്രേലിയയുടെ മുഴുവന്‍ നൊമ്പരമായിമാറിയ ക്ലീയൊയെ കണ്ടെത്തിയതില്‍ പ്രധാനമന്ത്രി സ്‌കോട് മോറിസന്‍ ആഹ്ലാദമറിയിച്ചു. കുട്ടിയെ കണ്ടെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

Keywords: News, World, International, Australia, Girl, Child, Police, Missing, Help, Video, Prime Minister, Australian police find 4-year-old Cleo Smith safe, 18 days after she went missing, Video

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?