ഛത്തീസ്ഗഡിലെ സുക്മയില്‍ സിആര്‍പിഎഫ് ക്യാംപില്‍ സൈനികര്‍ തമ്മില്‍ വെടിവയ്പ്പ്; 4 ജവാന്മാര്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്ക്
റായ്പൂര്‍: (www.kvartha.com 08.11.2021) ഛത്തീസ്ഗഡില്‍ സി ആര്‍ പി എഫ് ക്യാംപില്‍ വെടിവയ്പ്പ്. സൈനികര്‍ തമ്മിലുള്ള വെടിവയ്പ്പില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്യാംപിലെ തന്നെ ഒരു സേനാംഗമാണ് വെടിയുതിര്‍ത്തതെന്നാണ് റിപോര്‍ട്.
സുക്മ ജില്ലയിലെ മറൈഗുഡേ ക്യാംപിലാണ് സംഭവമുണ്ടായത്. സൈനികര്‍ തമ്മിലുളള വാക്കുതര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക അനുമാനം. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. രണ്ട് സൈനികര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിലേക്ക് കൂടുതല്‍ സൈനികര്‍ ഇടപെടുകയായിരുന്നുവെന്നും അതിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നുമാണ് അനുമാനം.
വെടിവയ്പ്പിനിടയാക്കിയ കാരണം സംബന്ധിച്ച് വ്യക്തമായ റിപോര്‍ടുകള്‍ ലഭ്യമല്ല. പരിക്കേറ്റവരെ സമീപത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. നിരവധി പേര്‍ക്ക് നിസാര പരുക്കുകളുമുള്ളതായി സി ആര്‍ പി എഫ് അറിയിച്ചു. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.
Keywords: News, National, India, Crime, Soldiers, Killed, Injured, Hospital, Army, 4 CRPF jawans killed, 13 injured after colleague opens fire at Sukma camp in ChhattisgarhChhattisgarh: Four jawans of CRPF 50 Bn killed and 3 injured in a case of fratricide in a CRPF camp in Maraiguda Police station limits of Sukma. A jawan had opened fire at the camp. pic.twitter.com/4ZF64RCNKM
— ANI (@ANI) November 8, 2021
Powered by Info News For You

Comments
Post a Comment