നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു; 3 പേര്‍ മരിച്ചു
ജയ്പുര്‍: (www.kvartha.com 10.11.2021) നിയന്ത്രണം വിട്ട കാര്‍ ഇരുചക്ര യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം ചേരിയിലേക്ക് പാഞ്ഞു കയറി. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജോദ്പുരിലെ തിരക്കേറിയ എയിംസ് റോഡില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ഓഡി കാര്‍ മുന്നില്‍ പോയിരുന്ന ഇരുചക്രവാഹനങ്ങളെ ഒന്നിനുപിന്നാലെ ഒന്നായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാര്‍ യാത്രക്കാരെ ഇടിക്കുന്നതും ചേരിയിലേക്ക് പാഞ്ഞു കയറുന്നതും സംഭവം നടന്നതിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
⚠️ #WATCH | Horrific video Speeding #Audi car hits several vehicles and finally rammed into a slum in Jodhpur leaving 3 people dead and 10 injured in accident that happened near #Jodhpur #AIIMS, #Rajasthan. pic.twitter.com/T1tjtkri6M
— Subodh Kumar (@kumarsubodh_) November 9, 2021
Keywords: Jaipur, News, National, Arrest, Arrested, Accident, Vehicles, Car, Injured, Hospital, Custody, death, At least 3 people dead in accident in Jodhpur
Powered by Info News For You

Comments
Post a Comment