ഒഴുക്കില്‍പെട്ട് കാണാതായ 3 വയസുകാരനായി തിരച്ചില്‍ തുടരുന്നു
തൃശൂര്‍: (www.kvartha.com 14.11.2021) വേളൂക്കരയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് വയസുകാരനായി തിരച്ചില്‍ തുടരുന്നു. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെ മകന്‍ ആരോം ഹെവനെയാണ് കാണാതായത്. ആളൂര്‍ പൊലീസും ഫയര്‍ഫോഴ്സുമാണ് തിരച്ചില്‍ നടത്തുകയാണ്.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗം ആരംഭിച്ചു. ഇതുവരെ വിവിധ ജില്ലകളിലായി 66 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1947 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഒരു മാസത്തിനിടെ മഴക്കെടുതിയില്‍ 382 വീടുകളാണ് തകര്‍ന്നത്.
മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങള്‍ക്കുമുള്ള സാധ്യത നിലനില്‍ക്കുന്നു. എല്ലാവരും പരമാവധി ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Keywords: Thrissur, News, Kerala, Boy, Rain, Missing, Heavy rain; Three-year-old boy missing in Thrissur
Powered by Info News For You

Comments
Post a Comment