മോഡെലുകള്‍ ഉള്‍പെടെ 3 പേര്‍ മരിച്ച അപകടത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍; കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു, കാറോടിച്ചിരുന്നത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്
കൊച്ചി: (www.kvartha.com 09.11.2021) മുന്‍ മിസ് കേരള അടക്കം മൂന്നുപേര്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അറസ്റ്റില്‍. മാള സ്വദേശി അബ്ദുര്‍ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുര്‍ റഹ്മാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
ഈ മാസം ഒന്നിനാണ് പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. പുലര്‍ചെയുണ്ടായ അപകടത്തില്‍ 2019 ലെ മിസ് കേരള അന്‍സി കബീറും റണറപ് അഞ്ജന ഷാജനും അന്നുതന്നെ മരിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന തൃശ്ശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ എ മുഹമ്മദ് ആശിഖ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു.
ബൈകില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ പ്രധാന റോഡിനേയും സര്‍വീസ് റോഡിനേയും വേര്‍തിരിക്കുന്ന ഡിവൈഡറിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ഡ്രൈവറുടെ മൊഴി.
Powered by Info News For You

Comments
Post a Comment