മുല്ലപ്പെരിയാര്‍ ഡാമിന്റെ 3 ഷടെറുകള്‍ അടച്ചു; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉപസമിതി അണക്കെട്ട് പരിശോധിക്കും


ഇടുക്കി: (www.kvartha.com 02.11.2021) മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് സ്പില്‍വേ ഷടെറുകള്‍ അടച്ചു. 1, 5, 6 ഷടെറുകളാണ് അടച്ചത്. രാവിലെ 8 മണിക്കാണ് ഷടെറുകള്‍ അടച്ചത്. ബാക്കി മൂന്നെണ്ണം 50 സെന്റിമീറ്റര്‍ ആയി കുറച്ചു. 2,3,4 ഷടെറുകള്‍ 50 സെന്റീ മീറ്റര്‍ വീതമാണ് നിലവില്‍ ഉയര്‍ത്തിയിട്ടുള്ളത്. സ്പില്‍വേ വഴി വെള്ളം തുറന്ന് വിട്ടതിനൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പ് കുറയുന്നുണ്ട്. 138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.

അതേസമയം, സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ട് പരിശോധിക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പില്‍വേ തുറന്നതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം.

കേന്ദ്ര ജലക്കമീഷന്‍ എക്‌സിക്യൂടീവ് എഞ്ചിനീയര്‍ ശരവണ കുമാര്‍ അധ്യക്ഷനായ സമിതിയില്‍ ജലവിഭവ വകുപ്പിലെ എന്‍ എസ് പ്രസീദ്, ഹരികുമാര്‍ എന്നിവര്‍ കേരളത്തിന്റെ പ്രതിനിധികളും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇര്‍വിന്‍, കുമാര്‍ എന്നിവര്‍ തമിഴ്‌നാട് പ്രതിനിധികളുമാണ്. 

News, Kerala, State, Idukki, Supreme Court of India, Dam, Mullaperiyar, Mullaperiyar Dam, Technology, Mullapeiyar Dam's three shutters closed


അതിനിടെ, സംസ്ഥാനത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓറന്‍ച്് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലേര്‍ടായിരിക്കും.

ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദം നിലവില്‍ ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് ബുധനാഴ്ചയോടെ അറബിക്കടലിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദം ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതിനാലാണ് മഴ മുന്നറിയിപ്പ് ശക്തമാക്കിയത്. വ്യാഴാഴ്ചവരെ മഴ തുടര്‍ന്നേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.

Keywords: News, Kerala, State, Idukki, Supreme Court of India, Dam, Mullaperiyar, Mullaperiyar Dam, Technology, Mullapeiyar Dam's three shutters closed

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?