ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപണം; പൊതുമരാമത്ത് വകുപ്പിലെ 3 അസിസ്റ്റന്റ് എക്‌സിക്യൂടീവ് എന്‍ജിനീയര്‍മാരെ സെര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു



തിരുവനന്തപുരം: (www.kvartha.com 20.11.2021) മൂന്ന് അസിസ്റ്റന്റ് എക്‌സിക്യൂടീവ് എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സാബിര്‍ എസ്, കമലാക്ഷന്‍ പലേരി, എസ് കെ അജിത് കുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ്
പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരെ സെര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. 

News, Kerala, State, State, Thiruvananthapuram, Engineers, Suspension, Minister, Punishment, 3 Assistant Executive Engineers in Public Works Department Suspended


കണ്ണൂര്‍ കീഴത്തൂര്‍ പാലം, വണ്ണാത്തിക്കടവ് പാലം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതിന് കമലാക്ഷന്‍ പലേരിയെയും നബാര്‍ഡ് ധനസഹായത്തിനുള്ള പ്രൊപോസല്‍ സമയബന്ധിതമായി സമര്‍പിക്കുന്നതിന് കാലതാമസം വരുത്തിയതിന് എസ് കെ അജിത് കുമാറിനെയും കോട്ടയം ഡിവിഷന് കീഴിലുള്ള മുഴുവന്‍ പൊതുമരാമത്ത് പ്രവൃത്തികളിലും നിരുത്തരവാദിത്തപരമായ സമീപനമുണ്ടായതിന് സാബിര്‍ എസിനെയും മന്ത്രി സെര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 

Keywords: News, Kerala, State, State, Thiruvananthapuram, Engineers, Suspension, Minister, Punishment, 3 Assistant Executive Engineers in Public Works Department Suspended

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?