സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 3 ജില്ലകളില്‍ റെഡ് അലേര്‍ട്

തിരുവനന്തപുരം: (www.kvartha.com 14.11.2021) സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും അതീവ ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

   
Thiruvananthapuram, News, Kerala, Alerts, Rain, Rain, District, Heavy rains continue in Kerala; Red Alert in 3 districts


കനത്ത മഴയെ തുടര്‍ന്ന് കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. എം സി റോഡില്‍ വെള്ളം കയറി ഏനാത്ത് ഉള്‍പെടെ പലയിടത്തും ഗതാഗതം തിരിച്ചുവിട്ടു. ബംഗാള്‍ ഉള്‍ക്കലില്‍ ന്യൂനമര്‍ദവും അറബിക്കടലില്‍ ചക്രവാത ചുഴിയും തുടരുന്നതിനാല്‍ കനത്ത മഴയാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. 

ആലുവ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. സമാന്തര റോഡുകളിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിലും കടകളിലും വെള്ളം കയറി. കൊല്ലം പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുന്നു. പത്തനംതിട്ട കൊക്കാത്തോടും ആവണിപ്പാറ ഗിരിജന്‍ കോളനിയും ഒറ്റപ്പെട്ടു. ശനിയാഴ്ച കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ തിരുവനന്തപുരത്ത് ഞായറാഴ്ച ഇടവിട്ട് മഴയുണ്ട്. 

Keywords: Thiruvananthapuram, News, Kerala, Alerts, Rain, Rain, District, Heavy rains continue in Kerala; Red Alert in 3 districts


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?