കരിപ്പൂരില്‍ 3 യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം പിടികൂടി

മലപ്പുറം: (www.kvartha.com 11.11.2021) കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശി ഹനീഫ 2.28 കിലോഗ്രാം സ്വര്‍ണം ബഹറിനില്‍ നിന്നും, തിരൂരങ്ങാടി സ്വദേശി രവീന്ദ്രന്‍ 2.06 കിലോഗ്രാം സ്വര്‍ണം ശാര്‍ജയില്‍ നിന്നും, മലപ്പുറം സ്വദേശി അബ്ദുര്‍ ജലീല്‍ 355 ഗ്രാം സ്വര്‍ണം ശാര്‍ജയില്‍ നിന്നുമാണ് കൊണ്ടുവന്നത്.

മൂന്നു പേരില്‍ നിന്നുമായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീല്‍ ശരീരത്തില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വീണ്ടും സജീവമായ സാഹചര്യത്തില്‍ പിന്നിലെ വലിയ റാകെറ്റിനായി അന്വേഷണം ആരംഭിച്ചു.

File Photo:
Malappuram, News, Kerala, Gold, Seized, Crime, Airport, Gold seized from 3 passengers in Karipur

Keywords: Malappuram, News, Kerala, Gold, Seized, Crime, Airport, Gold seized from 3 passengers in Karipur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?