'ജന്മദിനാശംസകള്‍ കണ്‍മണി, തങ്കമേ, എന്റെ എല്ലാമേ.... നിന്റെ കൂടെയുള്ള ജീവിതം നിറയെ സന്തോഷവും അടുപ്പവും പൂര്‍ണതയും നിറഞ്ഞതാണ്' ; 37-ാം പിറന്നാള്‍ ദിനത്തില്‍ നയന്‍താരയ്ക്ക് ആശംസകളുമായി കാമുകന്‍ വിഘ് നേശ് ശിവന്‍
ചെന്നൈ: (www.kvartha.com 18.11.2021) തെന്നിന്‍ഡ്യന്‍ ലേഡി സൂപെര്‍ സ്റ്റാര്‍ നയന്‍താരയുടെ 37-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി കാമുകനും സംവിധായകനുമായ വിഘ് നേശ് ശിവന്‍. വിഘ് നേശ് ശിവന്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത കുറിപ്പും പിറന്നാള്‍ ദിനത്തില്‍ നയന്‍താരയ്ക്കായി ഒരുക്കിയ സര്‍പ്രൈസ് പിറന്നാള്‍ പാര്‍ടിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
'ജന്മദിനാശംസകള്‍ കണ്‍മണി, തങ്കമേ, എന്റെ എല്ലാമേ.... നിന്റെ കൂടെയുള്ള ജീവിതം നിറയെ സന്തോഷവും അടുപ്പവും പൂര്‍ണതയും നിറഞ്ഞതാണ്. ദൈവം നിന്നെ എന്നെന്നും ഇത്ര മനോഹരിയായി നിലനിര്‍ത്തട്ടെ,' എന്നാണ് വിഘ് നേശ് കുറിച്ചത്.
കഴിഞ്ഞ പിറന്നാളിന് മനോഹരമായൊരു കുറിപ്പിലൂടെയാണ് വിഘ് നേശ് തന്റെ പ്രിയപ്പെട്ട നയന്‍സിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. 'ഞാന്‍ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകള്‍. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയന്‍താര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാന്‍ അഭിമാനിക്കുന്നു. ഒരുപാട് സ്‌നേഹവും ബഹുമാനവും എന്റെ തങ്കമേ...' ഇതായിരുന്നു പിറന്നാള്‍ദിന ആശംസയായി ട്വിറ്റെറിലൂടെ വിഘ്‌നേശ് ശിവന്‍ നയന്‍സിന് നല്‍കിയത്.

വിഘ് നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിഘ് നേശുമായുള്ള തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി നയന്‍താര വെളിപ്പെടുത്തിയിരുന്നു. അടുത്തുതന്നെ വിവാഹം ഉണ്ടാകുമെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
വിശേഷ ദിവസങ്ങളിലും യാത്രകളിലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പങ്കുവെക്കാറുണ്ട്.
Keywords: On Nayanthara's birthday, Vignesh Shivan lights up the sky with fireworks, gets special cake for 'lady superstar', Chennai, News, Birthday Celebration, Social Media, Nayan Thara, Actress, Cinema, National.
Powered by Info News For You
Comments
Post a Comment